കണ്ണൂർ എക്സൈസ് റെയിഞ്ചും കണ്ണൂർ എക്സൈസ് ഐ ബി യും കണ്ണൂർ RPF ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ *600 ഗ്രാം MDMA* യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ.
ജാഫർ എൻ എം,S/o അഹമ്മദ് കുട്ടി എൻ.എം.നടമുറിക്കൽ ഹൗസ്, കിടവൂർ അംശം ദേശം താമരശ്ശേരി താലൂക്ക് കോഴിക്കോട് ജില്ല.വയസ്സ് : 43/2022. ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
നിന്നും അറസ്റ്റിലായത്.
കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ RPF സബ് ഇൻസ്‌പെക്ടർ ശശി എൻ കെ, കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്, പ്രിവന്റീവ് ഓഫീസർ സന്തോഷ് എം.കെ, പ്രവീൺ എൻ വി, കണ്ണൂർ ഐ ബിയിലെ പ്രിവന്റീവ് ഓഫീസർമാരായ വിനോദ്, ദിലീപ്, സുധീർ RPF ഹെഡ് കോൺസ്റ്റബിൾ സജീവൻ എം.കെ കണ്ണൂർ റെയിഞ്ചിലെ
സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പിപി,സജിത്ത് എം, രജിത്ത് കുമാർ എൻ, നിഖിൽ.പി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
സ്ഥിരമായി മയക്കു മരുന്ന് കടത്തുന്നയാളാണ് പിടിയിലായ ജാഫർ. ഡെൽഹിൽ നിന്നും മയക്ക് മരുന്ന് കൊണ്ട് വന്നു കണ്ണൂരും കോഴിക്കോടും വില്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ ജാഫർ.
തുടർ നടപടികൾക്ക് ശേഷം പ്രതിയെ കണ്ണൂർ JFCM II കണ്ണൂർ കോടതിയിൽ ഹാജരാക്കും.