24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭ‍ർത്താവ് റിമാൻഡിൽ, പൊലീസിന് സംഭവിച്ചതും വൻ വീഴ്ച
Uncategorized

വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭ‍ർത്താവ് റിമാൻഡിൽ, പൊലീസിന് സംഭവിച്ചതും വൻ വീഴ്ച

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലാണ്.

ചൊവാഴ്ച വൈകീട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിനുണ്ടായതും വലിയ വീഴ്ചയാണ്.ജില്ലയിൽ അക്യുപങ്ചർ രീതിയിൽ വീട്ടിൽ പ്രസവങ്ങൾ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നൽകിയിട്ടും പൊലീസ് അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പൊലീസ് വീട്ടിൽ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങുന്നതും.

തിരുവനന്തപുരം ജില്ലയിൽ അശാസ്ത്രീയമായ രീതിയിൽ വീടുകളിൽ പ്രസവം നടക്കുന്നുണ്ടെന്ന വിവരം ആരോഗ്യവകുപ്പിന് നേരത്തെ തന്നെ കിട്ടിയിരുന്നു. ആശുപത്രികളിൽ പോകാൻ ചിലർ ആദ്യം മടിച്ചാലും ആരോഗ്യപ്രവർത്തകർ നിർബന്ധിക്കുന്നതോടെ ഒട്ടുമിക്കവരും ചികിത്സയ്ക്ക് തയാറാകും. ചുരുക്കം ചിലർ കടുംപിടുത്തം തുടരും. നവംബർ, ഡിസംബർ മാസങ്ങളായി നഗരാതിർത്തിയിൽ തന്നെ രണ്ട് വീടുകളിൽ പ്രസവം നടന്നിരുന്നു. അക്യുപങ്ചർ രീതിയിലായിരുന്നു ഈ പ്രസവങ്ങൾ. ഗ്രാമീണമേഖലകളിലും ചില കേസുകൾ കണ്ടെത്തി.

അശാസ്ത്രീയമായ രീതിയിൽ ഇങ്ങനെ പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിചുളള വിവരം ഉൾപ്പെടുത്തി ഡിസംബറിൽ എസ്.പിക്ക് കത്ത് നൽകിയെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നൽകുന്ന വിവരം. പിന്നെ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് സഹായമില്ലാതെ ഇത്തരം സ്ഥാപനങ്ങളെ തടയാനാകില്ല എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ ബലം പ്രയോഗിച്ച് ഗർഭിണികളെ ആശിപത്രിയിൽ കൊണ്ടുപോകാനാകില്ലോ എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് മാസങ്ങൾക്ക് മുമ്പേ വിവരം കിട്ടിയിട്ടും, നടപടി ഒന്നും ഉണ്ടായില്ല. ഇത്തരം കേന്ദ്രങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നാണ് ജില്ല ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Related posts

പുലർച്ചെ 1 മണിക്കും 4 മണിക്കും ഇടയിലെത്തി 3 സ്ഥാപനങ്ങളിൽ മോഷണം, 3 ഇടത്ത് ശ്രമം; സിസിടിവി തകർത്തു.

Aswathi Kottiyoor

‘വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്തപ്പോൾ മർദ്ദനം’; കെഎസ് യു പ്രവർത്തകയുടെ ആരോപണം

Aswathi Kottiyoor

ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർ, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം

Aswathi Kottiyoor
WordPress Image Lightbox