23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കരുവന്നൂര്‍ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ, വായ്പ തിരിച്ചടക്കാൻ ഇളവ്
Uncategorized

കരുവന്നൂര്‍ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ, വായ്പ തിരിച്ചടക്കാൻ ഇളവ്

തൃശൂർ : സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കും. അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നൽകും. മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കൾ മരിച്ച മക്കൾ എന്നിവർക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

Related posts

വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്.

Aswathi Kottiyoor

കൊടുംചൂടിൽ സ്റ്റാൻഡിന് നടുവിൽ ഒറ്റപ്പെട്ട് പകച്ചുനിന്ന വയോധിക; സ്നേഹത്തിന്‍റെ കൈ നീട്ടി കെഎസ്ആർടിസി ഡ്രൈവർ

Aswathi Kottiyoor

എപി ജയനെ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി; പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എപി ജയൻ

Aswathi Kottiyoor
WordPress Image Lightbox