27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • നൂ​റു ശ​ത​മാ​നം വോ​ൾ​ട്ടേ​ജാകാൻ വ​ട​ക്ക​ൻ കേ​ര​ളം; ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
kannur

നൂ​റു ശ​ത​മാ​നം വോ​ൾ​ട്ടേ​ജാകാൻ വ​ട​ക്ക​ൻ കേ​ര​ളം; ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ക​ണ്ണൂ​ർ: കൂ​ടു​ത​ൽ സ​ബ്സ്റ്റേ​ഷ​നു​ക​ളും പ്ര​സ​ര​ണ ലൈ​നു​ക​ളും സ്ഥാ​പി​ച്ച് വൈ​ദ്യു​തി പ്ര​സ​ര​ണ​വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, വൈ​ദ്യു​തി പ്ര​സ​ര​ണ ന​ഷ്ടം കു​റ​യ്ക്കു​ക, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേന്മയു​ള്ള വൈ​ദ്യു​തി ആ​വ​ശ്യാ​നു​സ​ര​ണം ത​ട​സം കൂ​ടാ​തെ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രും കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വൈ​ദ്യു​തി ത​ട​സം മാ​റ്റാ​ൻ പ​ഴ​കി​യ പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റിസ്ഥാ​പി​ക്കു​ക, ആ​ധു​നി​കവ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നഗരപ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ക, ലൈ​നു​ക​ളി​ലെ ത​ട​സം അ​പ്പോ​ൾ ത​ന്നെ അ​റി​യി​ക്കാ​ൻ ഫോ​ൾ​ട്ട് പാ​സ് ഇ​ൻ​ഡി​ക്കേ​റ്റ​ർ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.

220 കെ​വി ലൈ​നു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന
ന​ട​പ​ടി​ക​ൾ നാ​ളെ
ട്രാ​ൻ​സ്ഗ്രി​ഡ് 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 220 കെ​വി ജി​ഐ​എ​സ് ത​ല​ശേ​രി സ​ബ്‌​സ്റ്റേ​ഷ​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ​താ​യി നി​ർ​മി​ച്ച 220 കെ​വി ലൈ​നു​ക​ൾ കാ​ഞ്ഞി​രോ​ട് സ​ബ്‌​സ്റ്റേ​ഷ​നി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നാ​ളെ ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ ത​ളി​പ്പ​റ​ന്പ്, അ​ന്പ​ല​ത്ത​റ, മൈ​ലാ​ട്ടി എ​ന്നീ 220 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും വി​ദ്യാ​ന​ഗ​ർ, കാ​ഞ്ഞ​ങ്ങാ​ട്, മു​ള്ളേ​രി​യ, ചെ​റു​വ​ത്തൂ​ർ (റെ​യി​ൽ​വേ), പ​ഴ​യ​ങ്ങാ​ടി, ഏ​ഴി​മ​ല, ചെ​റു​പു​ഴ, പ​യ്യ​ന്നൂ​ർ, മാ​ങ്ങാ​ട്, അ​ഴീ​ക്കോ​ട് എ​ന്നീ 110 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും പെ​രി​യ, ബ​ദി​യ​ടു​ക്ക, ആ​ന​ന്ദ​പു​രം, കാ​സ​ർ​ഗോ​ഡ് ടൗ​ൺ, കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ, നീ​ലേ​ശ്വ​രം ടൗ​ൺ, വെ​സ്റ്റ് എ​ളേ​രി, ബേ​ളൂ​ർ, രാ​ജ​പു​രം, തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ ടൗ​ൺ, പ​ട​ന്ന​പ്പാ​ലം, ആ​ല​ക്കോ​ട്, നാ​ടു​കാ​ണി, കു​റ്റ്യാ​ട്ടൂ​ർ എ​ന്നീ 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളു​ടെ​യും പ​രി​ധി​യി​ൽ വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​കു​മെ​ന്ന് ഷൊ​ർ​ണൂ​ർ ട്രാ​ൻ​സ്ഗ്രി​ഡ് നോ​ർ​ത്ത് ഡ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു

Related posts

കൊവിഡ് സ്ഥിതി മന്ത്രി അവലോകനം ചെയ്തു കൊവിഡ് കഴിഞ്ഞു എന്ന തോന്നല്‍ മാറ്റണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ക്ഷീ​ര​ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി

Aswathi Kottiyoor

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കർക്കശമാക്കും; കളക്ടർ …………

Aswathi Kottiyoor
WordPress Image Lightbox