25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • 143 ചന്തകളുമായി കൃഷി വകുപ്പ്
kannur

143 ചന്തകളുമായി കൃഷി വകുപ്പ്

ഓണക്കാലത്ത് കർഷകർക്ക്‌ മികച്ച വിപണിവില ലഭ്യമാക്കാനും വിപണനവില നിയന്ത്രിക്കാനുമായി കൃഷി വകുപ്പ്‌ ജില്ലയിൽ 143 കർഷകച്ചന്തകൾ ആരംഭിച്ചു. ‘ഓണ സമൃദ്ധി 2022’ന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. കർഷകൻ പി വി നിസാമുദ്ദീൻ ഏറ്റുവാങ്ങി.
89 കൃഷിഭവൻ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമായി കൃഷിവകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളാണുണ്ടാവുക.
30 എണ്ണം ഹോർട്ടികോർപ്പിന്റെയും ആറെണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെയുമാണ്. പയ്യന്നൂർ ബ്ലോക്കിൽ 10, തളിപ്പറമ്പ് 15, കല്യാശേരി ഒമ്പത്, കണ്ണൂർ ഒമ്പത്, എടക്കാട് ഒമ്പത്, തലശേരി 12, പാനൂർ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂർ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂർ 10 എന്നിങ്ങനെയാണ് ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോൽ, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നീ ഫാമുകളിലും ഓണവിപണി ഒരുക്കി. പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപ്പന്നങ്ങളും വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാണ്.
പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് പച്ചക്കറികൾ സംഭരിക്കുന്നത്. വിപണിവിലയേക്കാൾ 30 ശതമാനം കുറവിലാണ് വിൽപ്പന. ചന്തകൾ ഏഴ് വരെ തുടരും. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളും ഇക്കാലയളവിൽ വിവിധ കേന്ദ്രങ്ങളിൽ യാത്ര നടത്തും. ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം എൻ പ്രദീപൻ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർമാരായ ഇ കെ അജിമോൾ, എ ആർ സുരേഷ്, എ സുരേന്ദ്രൻ, അസി.ഡയറക്ടർ സി വി ജിതേഷ്, തുളസി ചെങ്ങാട്ട്, ഇ പ്രമോദ്, ലയ ജോസ്, ബേബി റീന എന്നിവർ സംസാരിച്ചു.

Related posts

നി​രീ​ക്ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ചെ​ല​വുക​ണ​ക്ക് ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് ‘

Aswathi Kottiyoor

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox