25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*
kannur

ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു*

.

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും ട്രഡീഷണൽ ഹെർബൽ ഹീലേർസ് അസോസിയേഷന്റെയും അഭിമുഖത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഇലത്തോരൻ പാചക മത്സരം സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 3 ശനിയാഴ്ചയാണ് പ്രസ്തുത മത്സരം സംഘടിപ്പിച്ചത്. ആധുനിക കാലഘട്ടത്തിൽ അടുക്കളകളിൽ നിന്നും വംശനാശം നേരിടുന്ന വറവ് അഥവാ തോരൻ കറികളുടെ പ്രാധാന്യം അറിയിച്ചു കൊണ്ടാണ് മത്സരം നടത്തിയത്. ഇലക്കൂട്ടുകൾ കൊണ്ട് സ്വന്തമായി തയ്യാറാക്കിയ ഇലത്തോരൻ വിഭവങ്ങൾ വിദ്യാലയത്തിൽ എത്തിച്ചാണ് മത്സരത്തിൽ മത്സരാർത്ഥികൾ പങ്കെടുത്തത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസി ഷാജി സ്വാഗതം അനുഷ്ഠിച്ച യോഗത്തിന് പുഷ്പ എം കെ HSST ആറളംഅധ്യക്ഷത വഹിക്കുകയും സ്കൂൾ പിടിഎ പ്രസിഡന്റ് സിസി സന്തോഷ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുഖ്യാതിഥിയായ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് സമ്മാനദാനം നിർവഹിക്കുകയും കൃഷി ഓഫീസർ കെ ജി സുനിൽ, വെരി.റവ പി.കെ അബ്രഹാം കൊറെ പ്പി സ്ക്കോപ്പ സൗത്ത് കാനറ സ്കൂൾ മാനേജർ റവ ഫാ. ബിനു ജോസഫ്, ഹെഡ്മാസ്റ്റർ എം വി മാത്യു, ശ്രീ എൻ . ഇപവിത്രൻ ഗുരുക്കൾ, ശ്രീ ബാലകൃഷ്ണൻ സ്വാമി ശ്രീ രാമഗോപാൽ സ്വാമി, ജോൺസൺ നോവഎൻഎസ്എസ് ലീഡർ ആമോസ് എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം ക്ലറിൻ സോണിക്കും( St തോമസ് HSS കേളകം)രണ്ടാം സ്ഥാനം ദേവഗംഗ എസ്.പവിക്കും( MGM ശാലേം സെക്കണ്ടറി സ്കൂൾ കേളകം) മൂന്നാംസ്ഥാനം മുരളി കൃഷ്ണക്കും( st തോമസ് HSS കേളകം) ലഭിച്ചു.

Related posts

കെ-​ഫോ​ണി​ന്റെ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി………..

Aswathi Kottiyoor

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

തെ​രു​വ് നാ​യ വാ​ക്‌​സി​നേ​ഷ​ൻ; ആ​ദ്യ​ഘ​ട്ടം പി​ന്നി​ട്ട് ഇ​രി​ക്കൂ​ർ

Aswathi Kottiyoor
WordPress Image Lightbox