23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
kannur

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് മേളയുടെ അവസാന ദിനമായ ഫെബ്രുവരി 27 (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന അച്ചടി, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും സ്ഥാപന മേധാവിയുടെ കത്തും സഹിതം  ലിബര്‍ട്ടി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന  മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു മേഖലകളിലുമുള്ള റിപ്പോര്‍ട്ടിംഗ്  മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2021@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്. പുരസ്‌കാരങ്ങള്‍  പാലക്കാട് നടക്കുന്ന സമാപന ചടങ്ങില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9562779455, 8606365234

Related posts

കൂ​പ്പു​കു​ത്തി നാ​ളി​കേ​ര​വി​ല; കേ​ര​ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​കാ​ലം

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ചു.

𝓐𝓷𝓾 𝓴 𝓳

ജീവാമൃതം പദ്ധതി:പക്ഷികൾക്ക് കുടിനീരൊരുക്കി എൻ എസ് എസ് വളണ്ടിയർമാർ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox