24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ ജില്ലാപഞ്ചായത്ത്് റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും
kannur

ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ ജില്ലാപഞ്ചായത്ത്് റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും നി​ർ​മി​ക്കും

ക​ണ്ണൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട മ​ല​യോ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ച്ച ര​ണ്ടു കോ​ടി രൂ​പ റോ​ഡു​ക​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​റ്റ​വും നാ​ശ​ന​ഷ്ടം നേ​രി​ട്ട ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മൂ​ൻ​തൂ​ക്കം ന​ൽ​കും. കോ​ള​യാ​ട്, കേ​ള​കം, പേ​രാ​വൂ​ർ എ​ന്നി​വ​യാ​ണ് നാ​ശ​ന​ഷ്ടം നേ​രി​ട്ട മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ൾ. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
റോ​ഡ്, ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ഹാ​യം ന​ൽ​കു​ക. ര​ണ്ടു കോ​ടി​ക്ക് പു​റ​മേ വ​രു​ന്ന പാ​ലം നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കും.

ക​ണി​ച്ചാ​റി​ൽ 15 റോ​ഡു​ക​ൾ, 12 ക​ലു​ങ്കു​ക​ൾ, നാ​ല് പാ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ൾ ത​ക​ർ​ന്ന് ആ​റ് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലേ​ക്ക് വ​ഴി ഇ​ല്ലാ​താ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ഴ​യോ​ര ഭി​ത്തി​ക​ൾ ത​ക​ർ​ന്നു. പു​ഴ​ക​ൾ വ​ഴി മാ​റി​യൊ​ഴു​കി. പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ, മ​ണ​ൽ, വ​ൻ​മ​ര​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചെ​ക്യേ​രി കോ​ള​നി റോ​ഡ്, അ​ഞ്ച് പാ​ല​ങ്ങ​ൾ, നാ​ല് ക​ൾ​വ​ർ​ട്ടു​ക​ൾ എ​ന്നി​വ ത​ക​ർ​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എം. ​റി​ജി അ​റി​യി​ച്ചു. കേ​ള​കം, പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ടു.

പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പേ​രാ​വൂ​ർ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പി. ശോ​ഭ, ടി. ​സ​ര​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​ഗീ​ത, എം. ​ജൂ​ബി​ലി ചാ​ക്കോ, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു​ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഇ ​എ​ൻ സ​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സ്വഭാവദൂഷ്യം, സൗഹൃദം അവസാനിപ്പിച്ചു; യുവാവ് വാക്കത്തികൊണ്ട് വെട്ടി, രക്തത്തിൽ കുളിച്ച് യുവതി.*

Aswathi Kottiyoor

ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​മു​ത​ൽ ഓ​ൺ​ലൈ​ൻ ധ്യാ​നം

Aswathi Kottiyoor

കണ്ണൂരിൽ കുട്ടിയെ വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ്ക്കൾ; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം, ആഴത്തിൽ മുറിവ്

Aswathi Kottiyoor
WordPress Image Lightbox