• Home
  • Kerala
  • ‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു
Kerala

‘ആശ’ വർക്കർമാരുടെ തുടർവിദ്യാഭ്യാസം: വിശദീകരണ യോഗം ചേർന്നു

ജില്ലയിലെ ആശ വർക്കർമാർക്ക് സംഘടിപ്പിച്ച പത്താംതരം തുല്യതാ പദ്ധതി വിശദീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഔപചാരിക തലത്തിൽ ഏഴാം ക്‌ളാസ് പാസായവർ, എട്ടാം ക്ലാസ്സിനും പത്താം ക്ലാസിനും ഇടയിൽ പഠനം നിർത്തിയവർ, എസ് എസ് എൽ സി പരാജയപ്പെട്ടവർ തുടങ്ങി തുല്യതാ കോഴ്‌സിന് ചേരാൻ താൽപര്യമുള്ള ആശമാരാണ് പങ്കെടുത്തത്. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം പ്രീത അധ്യക്ഷയായി. ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ഷാജു ജോൺ പദ്ധതി വിശദീകരിച്ചു. ജില്ലാ ആശ കോ ഓർഡിനേറ്റർ കെ ആർ രാഹുൽ, സാക്ഷരതാ മിഷൻ ജില്ലാ അസി. കോഓർഡിനേറ്റർ ടി വി ശ്രീജൻ, എൻ എച്ച് എം, ഐ ഇ സി കൺസൾട്ടന്റ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

Aswathi Kottiyoor

അങ്കണവാടികൾ അടിപൊളി; പഠനം രസിച്ച് കുഞ്ഞുങ്ങൾ

Aswathi Kottiyoor

മീന്‍പിടിത്തമേഖലയില്‍ സബ്‌സിഡി നിർത്തും ; അനധികൃത മത്സ്യബന്ധനം തടയുന്നതിന്‌ നിരീക്ഷണം

Aswathi Kottiyoor
WordPress Image Lightbox