• Home
  • Kerala
  • ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം
Kerala

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

ഓണക്കാലത്ത് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന സംവിധാനവും, ഇൻഫർമേഷൻ സെന്ററും ക്ഷീര വികസന വകുപ്പിന്റെ പട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ സെപ്റ്റംബർ മൂന്ന് മുതൽ ഏഴുവരെ സംഘടിപ്പിക്കും. ഓണത്തോടനുബന്ധിച്ച് പാലിന്റെ ആവശ്യം വർധിക്കുന്നതോടെ പലതരം പാൽ പാക്കറ്റുകൾ വിപണിയിൽ എത്താറുണ്ട്. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ പരിശോധിക്കും. പാലിന്റെ രാസ ഗുണനിലവാരം ഓരോ സാമ്പിളിലും നടത്തും. പരിശോധനയിൽ ഗുണനിലവാരമില്ലാത്ത പാൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും.

കർഷകർ ഉത്പാദിപ്പിക്കുന്നതും പൊതുജനങ്ങൾ ഉപയോഗിക്കുന്നതുമായ പാൽ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാൽ സാമ്പിളും പാക്കറ്റ് പാൽ ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാനും ശ്രദ്ധിക്കണം.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ പാറശ്ശാല കേന്ദ്രീകരിച്ച് സ്ഥിരം പാൽ പരിശോധന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

Related posts

ഫോ​റ​സ്റ്റ് സ​ർ​വേ റി​പ്പോ​ർ​ട്ട്: വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യജീ​വ​നെ​ടു​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ

Aswathi Kottiyoor

പാലത്തിന്റെ അറ്റകുറ്റപ്പണി ; ജനശതാബ്‌ദി എക്‌സ്‌പ്രസുകൾ റദ്ദാക്കി

Aswathi Kottiyoor

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, അടിസ്ഥാന ആരോ​ഗ്യസൂചകങ്ങൾ അനുകൂലമായ നിലയിലല്ല: മെഡിക്കൽ ബുള്ളറ്റിൻ.*

Aswathi Kottiyoor
WordPress Image Lightbox