23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
kannur

എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.

തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ കെ സുരേശൻ കഴിഞ്ഞ 40 വർഷമായി തലശ്ശേരി സഹകരണ അർബൻ ബാങ്ക് പ്രസിഡണ്ടായി ചുമതല വഹിച്ചു വരികയാണ്.നിലവിൽ എൻ സി പി സംസ്ഥാന സെക്രട്ടറി,എ സി ഷൺമുഖദാസ് സ്മാരക വേദി ചെയർമാൻ,നെഹ്റു സാംസ്കാരികവേദി പ്രസിഡന്റ്,നവഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.
ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ,എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി,, മുൻ ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ,, എം ജെ ഉമ്മൻ,പ്രശാന്തൻ മുരിക്കോളി, കെ മുകുന്ദൻ മാസ്റ്റർ, ശ്രീനിവാസൻ മാറോളി, കെ പി ശിവപ്രസാദ്, ഹാഷിം അരിയിൽ,,ഷീബ ലിയോൺ,കെ എ ഗംഗാധരൻ, പി സി അശോകൻ, വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,പി സി സനൂപ് തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡണ്ടായി വി സി വാമനനെയും ട്രഷററായി എം പ്രഭാകരനെയും തെരഞ്ഞെടുത്തു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

അനിൽ കുമാറിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകണം – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Aswathi Kottiyoor

ത​ല​മു​റ​ക​ൾ​ക്ക് നാ​ട​ൻ രു​ചി പ​ക​ർ​ന്ന ക​ല്ലു ക​ഫെ നാ​ണു യാ​ത്ര​യാ​യി

Aswathi Kottiyoor
WordPress Image Lightbox