25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു
Kerala

ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷനിലെ പ്ലസ് ടു എസ്എസ്എൽസി ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത സ്വാഗതം പറഞ്ഞു. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ടി കുഞ്ഞഹമ്മദ്, റെജീന സിറാജ്‌, നിഷ ബാലകൃഷ്ണൻ, ഡോക്ടർ റോസാ എം സി, സന്തോഷ് കോക്കാട്ട്, പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് ജൂനിയർ സെക്രട്ടറി സാദിഖ് നന്ദി പറഞ്ഞു.

Related posts

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കിണറില്‍ വീണ ആദിവാസി സ്ത്രീയെ മൂന്ന് മണിക്കൂറിന് ശേഷം നാട്ടുകാര്‍ രക്ഷിച്ചു

Aswathi Kottiyoor

നാളത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് .

Aswathi Kottiyoor
WordPress Image Lightbox