22.5 C
Iritty, IN
November 21, 2024
  • Home
  • Thrissur
  • ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌.
Thrissur

ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌.

തൃശൂർ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമദ്‌ റിയാസ്‌ പറഞ്ഞു. നടപടിയെടുക്കുന്നില്ലെന്നു മാത്രമല്ല, ഇവരെ തോളിലേറ്റി സിന്ദാബാദ്‌ വിളിക്കുന്നു. കോൺഗ്രസ്‌ നേതാക്കൾ ഒരു ഭാഗത്ത്‌ ഗാന്ധി ചിത്രം തകർക്കുകയും മറുഭാഗത്ത്‌ സവർക്കറുടെ ചിത്രത്തിന് മുന്നിൽ പ്രകാശം പരത്തുകയുമാണ്‌. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിപൊളിക്കുന്നവരുടെ മാനസികാവസ്ഥ ദൗർഭാഗ്യകരവുമാണ്‌. ഗാന്ധി ചിത്രം തകരണം. ഗാന്ധിയുടെ ആശയം തകരണം, ഗാന്ധി വിഭാവനം ചെയ്‌ത രാജ്യ സംവിധാനങ്ങളാകെ തകരണമെന്നെല്ലാം ആഗ്രഹിക്കുന്നത്‌ രാജ്യം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. അവരാഗ്രഹിക്കുന്നതനുസരിച്ച്‌ പ്രവൃത്തിക്കുന്ന കോൺഗ്രസിനെ എവിടേക്ക്‌ എത്തിക്കും. കോൺഗ്രസിലെ മതനിരപേക്ഷ മനസുള്ളവരും ഇത്‌ ചോദിക്കുകയാണ്‌. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ്‌ തയ്യാറാവുമെന്നതിന്റെ തെളിവാണ്‌ വയനാട്‌ സംഭവം.സവർക്കറുടെ പേര്‌ മഹാത്മാഗാന്ധിക്കൊപ്പം സ്വാതന്ത്ര്യദിന ചടങ്ങിൽ പറഞ്ഞപ്പോൾ മതനിരപേക്ഷ ഇന്ത്യ ഞെട്ടിവിറച്ചു. കോൺഗ്രസിലെ സാധാരണ പ്രവർത്തകരും ഞെട്ടി. എന്നാൽ കേരളത്തിലെ ഒരു കോൺഗ്രസ്‌ നേതാവും പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്ന പ്രതിപക്ഷ നേതാവും മിണ്ടിയില്ലെന്നും റിയാസ്‌ പറഞ്ഞു.

Related posts

കുഞ്ഞു പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അപകടം; പിതാവ് മരിച്ചു..

Aswathi Kottiyoor

ഏറ്റവും കൂടുതല്‍ മഴ തൃശ്ശൂരില്‍; മൂന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്.

Aswathi Kottiyoor

സൗജന്യ കിറ്റ് വിതരണം തുടങ്ങി വെച്ചത് യു ഡി എഫ് ആണെന്ന്….

Aswathi Kottiyoor
WordPress Image Lightbox