• Home
  • Thrissur
  • പൊതുമരാമത്ത്‌ വകുപ്പിലെ തെറ്റായ പ്രവണതകളോട്‌ സന്ധിയില്ല: മന്ത്രി റിയാസ്‌.
Thrissur

പൊതുമരാമത്ത്‌ വകുപ്പിലെ തെറ്റായ പ്രവണതകളോട്‌ സന്ധിയില്ല: മന്ത്രി റിയാസ്‌.

തൃശൂർ: പൊതുമരാമത്ത്‌ വകുപ്പിലെ തെറ്റായ പ്രവണതകളോട്‌ സന്ധിയില്ലെന്ന്‌ മന്ത്രി മുഹമദ്‌ റിയാസ്‌ പറഞ്ഞു. റോഡ്‌ പണിയിലെ അപാകം മൂലം ചാലക്കുടി മണ്ഡലത്തിലെ മേലൂർ – പാലപ്പള്ളി – നാലുകെട്ട് റോഡിന്റെ കരാറുകാരനെ നീക്കി. കൊടകര – കൊടുങ്ങല്ലൂർ റോഡിലെ ബിസി പ്രവൃത്തിയിൽ നഷ്‌ടം സംഭവിച്ചതിൽ പൊതുമരാമത്ത്‌ വകുപ്പ്‌ ഇന്റേണൽ വിജിലൻസ്‌ അന്വേഷിക്കും. ജില്ലാ ഇൻഫ്രാസ്‌ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈപ്പിടൽ മൂലം റോഡ്‌ തകർന്ന്‌ കാഞ്ഞാണി – പെരിങ്ങോട്ടുകര റോഡ്‌ വിഷയം ഗൗരവതരമാണ്‌. വാട്ടർ അതോറിറ്റി മന്ത്രിയോട്‌ വിഷയം ചർച്ച ചെയ്‌തു. സമയക്രമം നിശ്‌ചയിച്ച്‌ പണി പുർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. ഇത്‌ ലംഘിച്ചാൽ കർശന നടപടിയെടുക്കും. ജല അതോറിറ്റിയുടെ പൈപ്പിടൽ പ്രവൃത്തിമൂലം 5 നിയോജക മണ്ഡലങ്ങളിലെ 10 പ്രവൃത്തികൾ പ്രതിസന്ധിയിലാണ്‌. സർവെ പ്രവൃത്തികളുടെ കാലതാമസവും തടസമാവുന്നു.പൊതുമരാമത്ത്‌ പ്രവൃത്തികൾക്ക്‌ മറ്റു വകുപ്പുകൾ തടസമാവുന്നുണ്ട്‌. അതിനാൽ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്‌. അതിനാണ്‌ 14 ജില്ലകളിലും പിഡ്ബ്യൂഡി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കൺവീനറും കലക്‌ടർ ചെയർമാനുമായി ഡിഐസിസി രൂപകീരിച്ചത്‌. മാസത്തിൽ കമ്മിറ്റി യോഗം ചേരും. മന്ത്രി പങ്കെടുത്ത്‌ ആറുമാസത്തിലൊരിക്കൽ യോഗം ചേരും. സംസ്ഥാനത്ത്‌ മൂന്നു ലക്ഷം കിലോമീറ്റർ റോഡുണ്ട്‌. അതിൽ 270000 കിലോമീറ്റർറോഡും പിഡബ്ലൂ റോഡല്ല. പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത്‌ പൊതുമരാമത്ത്‌ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

വിദേശ വൈദ്യ പഠനം; നീറ്റ് നിർബന്ധം…..

Aswathi Kottiyoor

എറണാകുളം ഷൊർണൂർ മൂന്നാം പാത പ്രായോഗികമല്ലെന്ന് റെയിൽവേ.

Aswathi Kottiyoor

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കില്‍നിന്ന് തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox