• Home
  • Thrissur
  • ഏറ്റവും കൂടുതല്‍ മഴ തൃശ്ശൂരില്‍; മൂന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്.
Thrissur

ഏറ്റവും കൂടുതല്‍ മഴ തൃശ്ശൂരില്‍; മൂന്ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്.

തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളുടെ സംഘം ചാലക്കുടിയിലേക്ക്. മൂന്ന് ബോട്ടുകളുമായി 12 പേരടങ്ങുന്ന സംഘത്തോട് ചാലക്കുടിയിലേക്ക് തിരിക്കാന്‍ ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്. ഇവരെ ചാലക്കുടി മേഖലയില്‍ വിന്യസിക്കും.ഇതുവരെ ഇരുന്നൂറോളം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വനമേഖലകളിലും തീരപ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴയാണ് തൃശ്ശൂരില്‍ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് ഏനാംമാക്കലിലാണ്. വെറ്റിലപ്പാറ, മതിലകം എന്നിവിടങ്ങളിലും കൂടുതല്‍ മഴ ലഭിച്ചു.

Related posts

എ. എച്ച്. എസ്. ടി. എ സംസ്ഥാനതല ഷട്ടിൽ ടൂർണ്ണമെന്റിൽ തൃശ്ശൂർ ടീം ജേതാക്കളായി

Aswathi Kottiyoor

എറണാകുളം ഷൊർണൂർ മൂന്നാം പാത പ്രായോഗികമല്ലെന്ന് റെയിൽവേ.

Aswathi Kottiyoor

സൗജന്യ കിറ്റ് വിതരണം തുടങ്ങി വെച്ചത് യു ഡി എഫ് ആണെന്ന്….

Aswathi Kottiyoor
WordPress Image Lightbox