• Home
  • Kochi
  • ടെലിഗ്രാം ഗ്രൂപ്പുവഴി വില്‍പ്പന; എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ പിടിയില്‍.
Kochi

ടെലിഗ്രാം ഗ്രൂപ്പുവഴി വില്‍പ്പന; എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ പിടിയില്‍.

കൊച്ചി: എം.ഡി.എം.എ.യുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടിച്ചത്. 8.5 ഗ്രാം രാസലഹരിയാണ് പിടിച്ചത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് ഇടനിലക്കാര്‍ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരെന്ന് എക്‌സൈസ് പറഞ്ഞു.

പല ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു ഇടപാട്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തില്‍ സിറ്റി മെട്രോ ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടെയാണ് വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഇവരെ പിടിച്ചത്. ഗ്രാമിന് 2,000-ല്‍പരം രൂപയ്ക്ക് വാങ്ങി 4,000 മുതല്‍ 7,000 രൂപ വരെ നിരക്കില്‍ മറിച്ചുവിറ്റുവരികയായിരുന്നു.

എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എസ്. സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസര്‍ അജിത്കുമാര്‍ എന്‍.ജി., സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.ഡി. ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, സി.ജി. പ്രമിത എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

കേരളം വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി……….

Aswathi Kottiyoor

അമേരിക്കയിൽ മാന്ദ്യത്തിന്റെ മഴക്കാറ്; ഐടി രംഗത്ത് മുൻകരുതൽ: ടെക്കികളെ ബാധിക്കും

Aswathi Kottiyoor

സജീവിന്റെ ശരീരത്തില്‍ 25-ലേറെ പരിക്കുകള്‍; അര്‍ഷാദിനെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത് ആദിഷ്.

Aswathi Kottiyoor
WordPress Image Lightbox