• Home
  • Newdelhi
  • ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.
Newdelhi

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

ന്യൂഡൽഹി: യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.

തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു.

Related posts

ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയും… വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കും…

Aswathi Kottiyoor

സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും…

Aswathi Kottiyoor

കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഉപേക്ഷിച്ചു: പ്ലസ് ടു പരീക്ഷകൾ മാറ്റി…..

Aswathi Kottiyoor
WordPress Image Lightbox