24.3 C
Iritty, IN
July 1, 2024
  • Home
  • Newdelhi
  • വെള്ളി ഉദിച്ചു ലോങ്ജമ്പിൽ എം ശ്രീശങ്കറിന് വെള്ളി ; മെഡൽ വന്നത് അഞ്ചാം ചാട്ടത്തിൽ.
Newdelhi

വെള്ളി ഉദിച്ചു ലോങ്ജമ്പിൽ എം ശ്രീശങ്കറിന് വെള്ളി ; മെഡൽ വന്നത് അഞ്ചാം ചാട്ടത്തിൽ.

ബർമിങ്ഹാം: എല്ലാ നിരാശയും മായ്‌ച്ച്‌ എം ശ്രീശങ്കറിന്റെ വെള്ളിച്ചാട്ടം. കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.08 മീറ്റർ മറികടന്നാണ്‌ പാലക്കാട്ടുകാരന്റെ കുതിപ്പ്‌. ആദ്യ നാല്‌ ചാട്ടം പൂർത്തിയാവുമ്പോൾ ആറാം സ്ഥാനത്തായിരുന്നു. അഞ്ചാമത്തേതിലാണ്‌ വെള്ളിയിലേക്ക്‌ പറന്നിറങ്ങിയത്‌. അവസാന ചാട്ടം ഫൗളായി. പുരുഷന്മാരുടെ ലോങ്ജമ്പിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. ബർമിങ്‌ഹാമിൽ അത്-ലറ്റിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ്‌.

ഒളിമ്പിക്‌സിലേയും ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലേയും നിരാശ മറികടക്കുന്നതാണ്‌ ശ്രീശങ്കറിന്റെ പ്രകടനം. ബഹാമസിന്റെ ലക്വാൻ നെയ്‌റനാണ്‌ സ്വർണം(8.08 മീറ്റർ). രണ്ട്‌ പേരും താണ്ടിയത്‌ ഒരേ ദൂരമായതിനാൽ രണ്ടാമത്തെ മികച്ച ചാട്ടം വിധി നിർണയിച്ചു. നെയ്‌റന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്റർ. ശ്രീശങ്കറിന്റേത്‌ 7.84 മീറ്റർ.

ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻവുറൻ വെങ്കലം(8.06) നേടി. മലയാളിയായ വൈ മുഹമ്മദ്‌ അനീസ്‌ 7.97 മീറ്ററോടെ അഞ്ചാമതായി.
യോഗ്യതാ റൗണ്ടിൽ 8.05 മീറ്റർ ചാടിയ ശ്രീശങ്കറിന്റെ ഫൈനലിലെ ആദ്യ ചാട്ടം 7.60 മീറ്ററായിരുന്നു. അടുത്ത രണ്ട്‌ ചാട്ടവും 7.84 മീറ്റർ. മൂന്ന്‌ ചാട്ടം കഴിഞ്ഞപ്പോൾ ആറാം സ്ഥാനത്ത്‌. നാലാമത്തെ ചാട്ടം നേരിയ വ്യത്യാസത്തിന്‌ ഫൗളായി. അഞ്ചാമത്തേത്‌ മെഡലായി. ആറാമത്തെ ചാട്ടവും നേരിയ വ്യത്യാസത്തിന്‌ ഫൗൾ. അനീസാവട്ടെ ആദ്യ ചാട്ടം ഫൗളാക്കി. തുടർന്ന്‌ 7.65 മീറ്റർ, 7.72, 7.74, 7.58, 7.97 മീറ്ററിൽ അവസാനിപ്പിച്ചു.

Related posts

ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി…..

Aswathi Kottiyoor

അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് വേ​ണ്ട: മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്രം…

Aswathi Kottiyoor

സ്പുട്നിക്-5 വാക്സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ….

Aswathi Kottiyoor
WordPress Image Lightbox