27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
kannur

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

ക​ണ്ണൂ​ർ: കാ​ല​വ​ർ​ഷ കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ 68.56 ഹെ​ക്ട​റി​ൽ 4.23 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വാ​ഴ ക്ക​ർ​ഷ​ക​ർ​ക്കാ​ണ് കൂ​ടു​ത​ലാ​യും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. 14.23 ഹെ​ക്ട​റി​ൽ 551 വാ​ഴ​ക്ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​ച്ചു. 20840 കു​ല​ച്ച വാ​ഴ​ക​ളും 9235 കു​ല​ക്കാ​ത്ത വാ​ഴ​ക​ളും ന​ശി​ച്ചു. ആ​കെ 161.98 ല​ക്ഷ​ത്തി​ന്‍റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 175 ക​ർ​ഷ​ക​രു​ടെ 3560 റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​ച്ചു. ഇ​തി​ൽ 2060 ടാ​പ്പ് ചെ​യ്ത റ​ബ​റും 1500 ടാ​പ്പ് ചെ​യ്യാ​ത്ത​തും ഉ​ൾ​പ്പെ​ടും. ആ​കെ 63.70 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി.
392 കേ​ര ക​ർ​ഷ​ക​രു​ടെ 2180 തെ​ങ്ങു​ക​ൾ ന​ശി​ച്ചു. കു​ല​ച്ച 1000 തെ​ങ്ങു​ക​ളും ഒ​രു വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള 1050 തൈ​ക​ളും, കു​ല​യ്ക്കാ​ത്ത 130 തെ​ങ്ങു​ക​ളും ഉ​ൾ​പ്പ​ടെ 64.40 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കേ​ര ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്.152 ക​ർ​ഷ​ക​രു​ടെ 6300 ക​ശു​മാ​വു​ക​ൾ ന​ശി​ച്ച​തി​ൽ 62.50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 101 കു​രു​മു​ള​ക് ക​ർ​ഷ​ക​രു​ടെ 3.80 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ചു. 45.60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 309 ക​ർ​ഷ​ക​രു​ടെ 5590 ക​മു​ക​ൾ ന​ശി​ച്ചു. 15.4 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 2840 എ​ണ്ണം കു​ല​ച്ച​തും 2750 എ​ണ്ണം തൈ​ക​ളു​മാ​ണ് ന​ശി​ച്ച​ത്. 34 ക​ർ​ഷ​ക​രു​ടെ ര​ണ്ട് ഹെ​ക്ട​ർ കി​ഴ​ങ്ങു വി​ള​വ​ർ​ഗ​ങ്ങ​ൾ ന​ശി​ച്ചു. 90,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 52 മ​ര​ച്ചീ​നി ക​ർ​ഷ​ക​രു​ടെ 2.800 ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ച​തി​ൽ 36,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 50 ക​ർ​ഷ​ക​രു​ടെ 225 എ​ണ്ണം ജാ​തി​ക്ക കൃ​ഷി ന​ശി​ച്ചു. 7.88 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 25 ക​ർ​ഷ​ക​രു​ടെ 60 എ​ണ്ണം കൊ​ക്കോ മ​ര​ങ്ങ​ൾ ന​ശി​ച്ചു. 21,000 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 0.400 ഹെ​ക്ട​റി​ൽ കൃ​ഷി ചെ​യ്യു​ന്ന മൂ​ന്ന് പ​ന്ത​ൽ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​യി. 18,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

Related posts

നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിക്കുറപ്പാണ്’ – നന്ദി പറഞ്ഞ് മുഖ്യമന്ത്രി………..

Aswathi Kottiyoor

കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox