25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കേരള ബാങ്ക്‌ മിഷൻ 100 കണ്ണൂരിൽ തുടങ്ങി
kannur

കേരള ബാങ്ക്‌ മിഷൻ 100 കണ്ണൂരിൽ തുടങ്ങി

കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി റിസർവ്‌ ബാങ്ക്‌ നിശ്ചയിച്ച ആറുശതമാനത്തിൽ താെഴ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിഷൻ 100 ജില്ലയിൽ തുടങ്ങി. 600 കോടി രൂപ 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. കണ്ണൂർ ജില്ലയിൽ കിട്ടാക്കടമായിട്ടുള്ള 100 കോടിരൂപ പിരിച്ചെടുക്കും. വായ്പക്കാർക്ക്‌ പരമാവധി ആനുകൂല്യം പദ്ധതിയിലൂടെ നൽകും. ഡയറക്ടർ കെ. ജി. വത്സലകുമാരി ഓഗസ്റ്റ് 1 ന് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ എം. പി. ഷിബു അധ്യക്ഷനായി. ഡെപ്യൂട്ടി രജിസ്‌ട്രാർ പി. നിഷ, ഡി. ജി. എമ്മുമാരായ പി. പി. മനോജ്‌, കെ. സുരജ, ലീന കക്കരിക്കൻ, റിക്കവറി സീനിയർ മാനേജർ എം. രാജൻ എന്നിവർ സംസാരിച്ചു.

Related posts

വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: ബി​എ​ൽ​ഒ അ​സോ.

Aswathi Kottiyoor

ബെംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് ഇരിട്ടി സ്വദേശിയായ യുവാവ് മരിച്ചു

Aswathi Kottiyoor

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox