• Home
  • Mumbay
  • കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
Mumbay

കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ: ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി നേരിയതോതിലാണെങ്കിലും അഞ്ചാംദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 20.86 പോയന്റ് ഉയര്‍ന്ന് 58,136.36ലും നിഫ്റ്റി 5.50 പോയന്റ് നേട്ടത്തില്‍ 17,345.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള വിപണികളിലെ നേട്ടവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ലാഭമെടുപ്പാണ് സൂചികകളെ സമ്മര്‍ദത്തിലാക്കിയത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ ലൈഫ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്ക് രണ്ടുശതമാനം ഉയര്‍ന്നു. റിയാല്‍റ്റി 1.7ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related posts

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ കുത്തനെ ഉയരും, വളര്‍ച്ചാ അനുമാനം 7.2%.

Aswathi Kottiyoor

ആര്‍ബിഐ പ്രഖ്യാപനം: സൂചികകളില്‍ നേരിയ നേട്ടം; നിഫ്റ്റി 17,400നരികെ.

Aswathi Kottiyoor

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളെ ‘രൂക്ഷ പ്രഭവകേന്ദ്ര’മായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര…..

Aswathi Kottiyoor
WordPress Image Lightbox