മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മത്സരരംഗത്ത് ആരെല്ലാമെന്ന് ഞായറാഴ്ചയോടെ വ്യക്തമാകും. എൽ.ഡി.എഫും യു.ഡി.എഫും ഞായറാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച നാമനിർദേശപത്രിക നൽകും.
ടൗൺ വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി എ. മധുസൂദനൻ ശനിയാഴ്ച പത്രിക നൽകി. ബാക്കിയുള്ള സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. ഓഗസ്റ്റ് രണ്ടുവരെയാണ് പത്രിക നൽകാൻ സമയമുള്ളത്. അഞ്ചുവരെ പത്രിക പിൻവലിക്കാം. എൽ.ഡി.എഫിലും യു.ഡി.എഫിലും സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും ഏതാണ്ട് പൂർത്തിയായി. തീരുമാനമാകാനുള്ള ഏതാനും വാർഡുകൾ സംബന്ധിച്ച് ശനിയാഴ്ച രാത്രിയോടെ സമവായത്തിലെത്തും. നിലവിലെ നഗരസഭാ ഭരണസമിതിയിലെ പ്രധാന നേതാക്കളായ പി. പുരുഷോത്തമൻ, സി.വി. ശശീന്ദ്രൻ എന്നിവർ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ സി.പി.എമ്മിൽനിന്ന് പുതിയ നേതൃത്വമാകും നഗരസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുക.
previous post