ട്രിനിഡാഡ്: ‘വിശ്രമകാലത്തിനു’ ശേഷം തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടിയാണ് രോഹിത് തിരിച്ചുവരവ് ആഘോഷമാക്കിയത്. 44 പന്തുകൾ നേരിട്ട രോഹിത് നേടിയത് 64 റൺസ്. 35 പന്തുകളിൽ താരം അർധസെഞ്ചറി പൂർത്തിയാക്കി. ഏഴ് ഫോറുകളും രണ്ട് സിക്സുമാണ് രോഹിത് ആദ്യ ട്വന്റി20യിൽ അടിച്ചെടുത്തത്.
previous post