25.1 C
Iritty, IN
July 7, 2024
  • Home
  • Newdelhi
  • നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു;രാജ്യസഭയിൽ 11 എം പിമാർക്ക് സസ്‌പെൻഷൻ.
Newdelhi

നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു;രാജ്യസഭയിൽ 11 എം പിമാർക്ക് സസ്‌പെൻഷൻ.

ന്യൂഡൽഹി: സഭയിൽ പ്രതിഷേധിച്ചതിന് 11 രാജ്യസഭ എം പിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള മൂന്ന് എം പിമാർക്ക് ഉൾപ്പെടെയാണ് സസ്‌പെൻഷൻ. എ. എ റഹിം, വി. ശിവദാസൻ, പി. സന്തോഷ്‌ കുമാർ എന്നിവർക്കെതിരെയാണ് നടപടി.
ഇന്ന് രാവിലെ മുതൽ രാജ്യസഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സഭ ചേർന്നതോടെ 11 എം പിമാരെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാലാണ് നടപടി.തൃണമൂൽ കോൺഗ്രസ് എം പിമാരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Related posts

കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചു: കേന്ദ്രസർക്കാർ….

കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി…

Aswathi Kottiyoor

റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല

Aswathi Kottiyoor
WordPress Image Lightbox