27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • അത്ര സുരക്ഷിതമല്ല ഭൂഗർഭജലം
kannur

അത്ര സുരക്ഷിതമല്ല ഭൂഗർഭജലം

കണ്ണൂർ: ഭൂഗർഭജല ഉപയോഗത്തിന്റെ തോത് നോക്കുമ്പോൾ ജില്ല സുരക്ഷിതാവസ്ഥയിലാണെങ്കിലും മൂന്നു ബ്ലോക്ക് പഞ്ചായത്തുകൾ അർധ ഗുരുതരാവസ്ഥയിലുമാണ്. 45.54 ശതമാനമാണ് ജില്ലയുടെ ഭൂഗർഭജല ജല ഉപയോഗം. ജില്ലയിലെ എട്ടു ബ്ലോക്ക് പഞ്ചായത്തുകൾ സുരക്ഷിതാവസ്ഥയിലും മൂന്നു ബ്ലോക്ക് പഞ്ചായത്തുകൾ അർധ ഗുരുതരാവസ്ഥയിലുമാണ്. കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളാണ് അർധ ഗുരുതരാവസ്ഥയിലുള്ളത്.

പാനൂർ ബ്ലോക്കിൽ 87.40 ശതമാനവും തലശ്ശേരി ബ്ലോക്കിൽ 76.49 ശതമാനവും കണ്ണൂർ ബ്ലോക്കിൽ 72.65 ശതമാനവുമാണ് ഭൂഗർഭജല ഉപയോഗം. പയ്യന്നൂർ ബ്ലോക്കിലാണ് ഏറ്റവും കുറവ് (33.93). കൂത്തുപറമ്പ് (64.82), കല്യാശ്ശേരി (55.98), പേരാവൂർ (47.92), എടക്കാട് (45.98), ഇരിട്ടി (42.31), തളിപ്പറമ്പ് (35.77), ഇരിക്കൂർ (34.69) എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ ഭൂഗർഭജല ഉപയോഗത്തിന്റെ ശതമാനം. ജില്ലയിലെ 64 നിരീക്ഷണ കിണറുകളിൽ നടത്തിയ പഠനപ്രകാരം 2008-2015 വർഷം 25 കിണറുകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നുവെങ്കിൽ 39 കിണറുകൾ താഴുന്ന പ്രവണതയാണ് കാണിച്ചത്.

എന്നാൽ, 2015-2022 വർഷം 44 നിരീക്ഷണ കിണറുകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നു. 20 കിണറുകളിൽ മാത്രമാണ് താഴുന്ന പ്രവണത കാണാനായത്. 2015-22 വർഷം വിവിധ വകുപ്പുകൾ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ അനുകൂലമായ മാറ്റത്തിന് കാരണമായി. ജില്ലയുടെ വാർഷിക മഴപ്പെയ്ത്ത് 3000 മില്ലി മീറ്ററാണ്. ഇതിന്റെ 80 ശതമാനം തെക്കുപടിഞ്ഞാറൻ കാലവർഷവും 20 ശതമാനം വടക്കുകിഴക്കൻ കാലവർഷം, വേനൽമഴ എന്നിവയിലൂടെയുമാണ്.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

ജി​ല്ല​യി​ല്‍”യം​ഗ് ക​ണ്ണൂ​ര്‍’ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും

Aswathi Kottiyoor

ക​ണ്ണൂ​ർ ദ​സ​റ ഹ​രി​തോ​ത്സ​വ​മാ​കും

Aswathi Kottiyoor
WordPress Image Lightbox