28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊതുമരാമത്ത് വകുപ്പിൽ 170 കോടിയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കും
Kerala

പൊതുമരാമത്ത് വകുപ്പിൽ 170 കോടിയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കും

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ 48 റോഡുകൾക്കും 3 പാലങ്ങൾക്കും 4 കെട്ടിടങ്ങൾക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

തിരുവനന്തപുരം ജില്ല

കാട്ടാക്കട നിയോജക മണ്ഡലത്തിലെ കൊല്ലംകോണം – പുളിയറക്കോണം – വെള്ളെയ്ക്കടവ് റോഡ് നവീകരണത്തിനായി 4 കോടിരൂപയും കൊല്ലംകോണം – കുരുത്തംകോട് റോഡിന് 1.50 കോടി രൂപയും അനുവദിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ തേക്കട – പനവൂർ റോഡ് നവീകരണത്തിനായി 5 കോടി രൂപയും കരകുളം – മുല്ലശ്ശേരി – വെങ്കോട് റോഡിന് 4 കോടി രൂപയും, വാവരമ്പലം – ശ്രീനാരായണപുരം റോഡ് നവീകരണത്തിന് 2.50 കോടി രൂപയും അനുവദിച്ചു.

വാമനപുരം നിയോജകമണ്ഡലത്തിലെ വട്ടപ്പൻക്കാട് – അലുംകുഴി – ഇലവട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും ചുള്ളിമാനൂർ – പനയമുട്ടം റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു. പാറശ്ശാല നിയോജക മണ്ഡലത്തിലെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഒപി ബ്ലോക്ക് നിർമ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചു.

പത്തനംതിട്ട ജില്ല

ആറന്മുള നിയോജകമണ്ഡലത്തിലെ പുത്തൻകാവ് – ഇരവിപേരൂർ റോഡ് നവീകരിക്കുന്നതിനായി 4 കോടി രൂപ അനുവദിച്ചു.
അടൂർ പിഡബ്ല്യുഡി കോംപ്ലക്‌സിനായി 5 കോടി രൂപ അനുവദിച്ചു.

ആലപ്പുഴ ജില്ല

ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കാർത്തികപ്പള്ളി ജംഗ്ഷൻ വികസനവും സൗന്ദര്യവൽക്കരണത്തിനുമായി 2 കോടി രൂപ അനുവദിച്ചു.
ചേർത്തല നിയോജകമണ്ഡലത്തിലെ ചേർത്തല നഗര റോഡുകളുടെ സൗന്ദര്യവൽക്കരണത്തിനായി 4 കോടി രൂപ അനുവദിച്ചു.

കോട്ടയംജില്ല

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ കറുത്തേടം – തെല്ലകം – അടിച്ചിറ റോഡ് നവീകരണത്തിനായി 4.50 കോടി രൂപയും കൂടല്ലൂർ റോഡ് നവീകരണത്തിനായി 1.80 കോടി രൂപയും ഏറ്റുമാനൂർ – വെച്ചൂർ റോഡിന് 1.58 കോടി രൂപയും അനുവദിച്ചു. പാല നിയോജകമണ്ഡലത്തിലെ മീനച്ചൽ പുഴയ്ക്ക് കുറുകെ ചിള്ളിച്ചി പാലം നിർമ്മാണത്തിനായി 3.48 കോടി രൂപ അനുവദിച്ചു.

എറണാകുളം ജില്ല

കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോട്ടപ്പുറം – കൂനമ്മാവ് റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു. കൊച്ചി നിയോജകമണ്ഡലത്തിലെ പി ടി ജേക്കബ് റോഡ് നവീകരണത്തിനായി 3.50 കോടി രൂപയും പുത്തൻതോട് ഗ്യാപ് റോഡ് നവീകരണത്തിനായി 1.50 കോടി രൂപയും കാട്ടിപ്പറമ്പ് കാലത്തറ റോഡ് നവീകരണത്തിനായി 1.75 കോടി രൂപയും അമരാവതി റോഡ് നവീകരണത്തിനായി 2 കോടി രൂപയും കുമ്പളങ്ങി – കണ്ടക്കടവ് റോഡ് നവീകരണത്തിനായി 1 കോടി രൂപയും അനുവദിച്ചു.

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂർ – കൂവപ്പാടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. പറവൂർ നിയോജകമണ്ഡലത്തിലെ ബംഗ്ലാവ്പടി – കേശവത്തുരുത്ത് – വാണിയക്കാട് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും ജില്ലാ കോടതി റോഡ് നവീകരണത്തിനായി 50 ലക്ഷം രൂപയും പറവൂർ – വാരാപ്പുഴ റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ താമരച്ചാൽ മലയിടംതുരുത്ത് റോഡ് നവീകരണത്തിനായി 2.50 കോടി രൂപയും മണ്ണൂർ – ഇരപുരം റോഡ് നവീകരണത്തിനായി 5 കോടി രൂപയും അനുവദിച്ചു.

പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ – അഞ്ചൽപ്പെട്ടി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ആലുവ നിയോജകമണ്ഡലത്തിലെ എച്ച്എംടി റോഡിലെ കൊമ്പാറ ജംഗ്ഷൻ വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. എറണാകുളം നിയോജകമണ്ഡലത്തിലെ കുട്ടിസാഹിബ് റോഡ് അഴുക്കുചാൽ നിർമ്മാണത്തിനായി 80 ലക്ഷം രൂപയും ഫോർഷോർ റോഡ് നടപ്പാത നവീകരണത്തിനായി 1 കോടി രൂപയും വടുതല – ചിറ്റൂർ റോഡ് അഴുക്കുചാൽ നിർമ്മാണത്തിനായി 45 ലക്ഷം രൂപയും അനുവദിച്ചു. അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി – അഴകം റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.

തൃശ്ശൂർ ജില്ല

തൃശ്ശൂർ നിയോജകമണ്ഡലത്തിലെ കുറിയച്ചിറ – അഞ്ചേരി റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.

പാലക്കാട് ജില്ല

ചിറ്റൂർ നിയോജകമണ്ഡലത്തിലെ പാലക്കാട് – തത്തമംഗലം – പൊള്ളാച്ചി റോഡിലെ വണ്ടിത്താവളം ടൗണിൽ കലുങ്കുകളും അഴുക്കുചാലും നിർമ്മിക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.

മലപ്പുറം ജില്ല

പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ പൂവ്വത്താണി – പള്ളിക്കുന്ന് – കമ്പ്രം – മണ്ണാത്തിക്കടവ് റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. മലപ്പുറം നിയോജകമണ്ഡലത്തിലെ മൊറയൂർ – അരിമ്പ്ര – പൂക്കോട്ടൂർ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ വാലില്ലാപ്പുഴ – എളമരം – ഇരട്ടമുഴി റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു.

കോഴിക്കോട് ജില്ല

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പേരാമ്പ്ര – ചെമ്പ്ര – കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു. എലത്തൂർ നിയോജകമണ്ഡലത്തിലെ പെരുംപോയിൽ – കണ്ടോത്ത്പാറ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുണ്ടോത്ത് – തെരുവത്ത് കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും എകരൂർ – കാക്കൂർ റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.

നാദാപുരം നിയോജകമണ്ഡലത്തിലെ കല്ലാച്ചി ടൗൺ നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു. കുന്നമംഗലം നിയോജകമണ്ഡലത്തിലെ കോഴിക്കോട് – മാവൂർ റോഡിലെ കുറ്റിക്കാട്ടൂർ ടൗൺ നവീകരണത്തിനായി 1 കോടി രൂപയും ചാത്തമംഗലം – പാലക്കാടി – ഏരിമല റോഡ് നവീകരണത്തിനായി 3 കോടി രൂപയും പരിയങ്ങാട് – ചെട്ടിക്കടവ് റോഡ് നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചു.

ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറൂക്ക് മാർക്കറ്റ് ഗവ. എംയുപി സ്‌കൂൾ പുതിയ കെട്ടിടം പണിയുന്നതിന് 3 കോടി രൂപയും ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ 1 കോടി രൂപയും അനുവദിച്ചു.

വയനാട് ജില്ല

കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പുതുശ്ശേരിക്കടവ് – ബാങ്ക് കുന്ന് റോഡ് നവീകരണത്തിനായി 4 കോടി രൂപ അനുവദിച്ചു.

കണ്ണൂർ ജില്ല

തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ കാവിന്മുനമ്പ് – മുള്ളൂൽ – വെള്ളിക്കീൽ – ഏഴാംമൈൽ – തൃഛംബരം – മുയ്യം – ബാവുപ്പറമ്പ – കോൾമൊട്ട റോഡ് നവീകരണത്തിനായി 2.50 കോടി രൂപ അനുവദിച്ചു.

മട്ടന്നൂർ നിയോജകമണ്ഡലത്തിലെ കുണ്ടേരിപ്പൊയിൽ – കോട്ടയിൽ പാലം നിർമ്മാണത്തിനായി 4.94 കോടി രൂപ അനുവദിച്ചു. കൂത്തുപറമ്പ നിയോജകമണ്ഡലത്തിലെ പാറാട്ട് – കുന്നോത്തുപറമ്പ – പൊയിലൂർ റോഡിലെ പത്തായക്കല്ല് പാലം പുനർനിർമ്മിക്കുന്നതിനായി 2.17 കോടി രൂപ അനുവദിച്ചു.

ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ശ്രീകണ്ഠാപുരം ടൗൺ നവീകരണവും സൗന്ദര്യവൽക്കരണത്തിനുമായി 5 കോടി രൂപ അനുവദിച്ചു. പേരാവൂർ നിയോജകമണ്ഡലത്തിലെ തെറ്റുവഴി – മണത്തണ റോഡ് നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചു.

Related posts

നടി കോഴിക്കോട് ശാരദ അന്തരിച്ചു.

Aswathi Kottiyoor

ക്ഷീരമേഖലയിൽ വിദേശ നിക്ഷേപം കർഷകർക്ക്‌ ആപത്ത്‌: മന്ത്രി കെ കൃഷ്ണൻകുട്ടി

Aswathi Kottiyoor

പൊതുമേഖലയില്‍ ആദ്യമായി ഭിന്നശേഷി സഹായോപകരണ വില്‍പനകേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox