23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ക്ഷീരമേഖലയിൽ വിദേശ നിക്ഷേപം കർഷകർക്ക്‌ ആപത്ത്‌: മന്ത്രി കെ കൃഷ്ണൻകുട്ടി
Kerala

ക്ഷീരമേഖലയിൽ വിദേശ നിക്ഷേപം കർഷകർക്ക്‌ ആപത്ത്‌: മന്ത്രി കെ കൃഷ്ണൻകുട്ടി

മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ നൂറുശതമാനം വിദേശനിക്ഷേപത്തിന് അനുമതി നൽകാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിലെ കർഷകരെയുൾപ്പെടെ അപകടത്തിലാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത്‌ കർഷകരെ ബോധ്യപ്പെടുത്തി ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിരോധം ശക്തമാകണം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരിന്റെ പുതിയനയം കാർഷിക ഉൽപ്പന്നങ്ങൾ യഥേഷ്‌ടം രാജ്യത്ത് ഇറക്കുമതി ചെയ്ത് വിറ്റഴിക്കാൻ അവസരം ഒരുക്കുന്നതാണ്‌. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളിൽനിന്ന് കമ്പനികൾ ഉണ്ടാക്കുന്ന ലാഭത്തിൽ ഒരുപങ്ക് കർഷകന് അവകാശപ്പെട്ടതാണ്‌. ഇതെല്ലാം ഇല്ലാതാക്കുന്നതാണ്‌ പുതിയ നയംമാറ്റമെന്നും മന്ത്രി പറഞ്ഞു.

വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം കെ പ്രദീപ് കുമാർ അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്, മൃഗസംരക്ഷണ അഡീഷണൽ ഡയറക്ടർ ഡോ. എസ് എം സാബു, വെറ്ററിനറി കൗൺസിൽ പ്രസിഡന്റ് ഡോ. വി എം ഹാരിസ്, ഐവിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി കെ പി മോഹൻകുമാർ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ മികച്ച വെറ്ററിനറി ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി കെ ശിഹാബുദ്ദീൻ (കോഴിക്കോട്), മികച്ച യുവഡോക്ടറായ ഡോ. ജിനു കെ ജോൺ ( മലപ്പുറം) എന്നിവർക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. സംഘടനാതലത്തിലുള്ള അവാർഡുകളും വിതരണം ചെയ്തു. ഭാരവാഹികൾ: ഡോ. എം കെ പ്രദീപ്കുമാർ (പ്രസിഡന്റ്‌), ഡോ. ഇർഷാദ്‌(ജനറൽ സെക്രട്ടറി), ഡോ. വി കെ പി മോഹൻകുമാർ (ട്രഷറർ).

Related posts

സം​സ്ഥാ​ന​ത്തി​ന് 2,49,140 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor

നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന് രാജ്യാന്തര പുരസ്‌ക്കാരം

Aswathi Kottiyoor
WordPress Image Lightbox