23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി പുനത്തിൽ ബാഷിദും ട്രഷറർ ആയി എം പി തിലകനും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നിരീക്ഷകരായി പെരിങ്ങമല രാമചന്ദ്രൻ കെ കെ തോമസുകുട്ടി അഹമ്മദ് ശരീഫ് സംസ്ഥാന സെക്രട്ടറി ഹമീദ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഷാജഹാൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽസലാം എന്നിവരും ചുമതല നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വന്യമൃഗശല്യത്തിലും, ബഫർസോൺ വിഷയത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനപക്ഷ നിലപാട് കൈക്കൊള്ളുക, വ്യാപാരികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തിൽ വാടക കുടിയാൻ നിയമം പരിഷ്കരിക്കുക എന്നീ പ്രമേയങ്ങൾ സി സി വർഗീസ് എ സുധാകരൻ കെഎസ് റിയാസ് എന്നിവർ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് സി കെ രാജൻ അവതരിപ്പിച്ചു. കെ ശ്രീധരൻ നന്ദി രേഖപ്പെടുത്തി.

Related posts

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്

Aswathi Kottiyoor

കാർഷിക പദ്ധതി ;കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor

അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox