25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാന്‍സര്‍; മാവോയിസ്റ്റുകള്‍ക്കെതിരെ വയനാട്ടില്‍ പോസ്റ്ററുകൾ
Uncategorized

മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാന്‍സര്‍; മാവോയിസ്റ്റുകള്‍ക്കെതിരെ വയനാട്ടില്‍ പോസ്റ്ററുകൾ


മാവോയിസ്റ്റുകള്‍ക്കെതിരെ വയനാട് മക്കിമലയില്‍ പോസ്റ്ററുകള്‍. ഗ്രാമങ്ങളില്‍ ബോംബുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തണമെന്ന് പോസ്റ്ററില്‍ ആവശ്യം. മാവോയിസ്റ്റുകളെ പോലെ മാവോയിസ്റ്റ് അനുകൂലികളും കേരളത്തിന് ആപത്തെന്ന് പോസ്റ്ററില്‍ വിമര്‍ശനം ഉണ്ട്. മക്കിമലയില്‍ ബോംബ് കണ്ടെത്തിയതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

2025 ഓടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബ് ആക്കി മാറ്റാന്‍ മാവോയിസ്റ്റ് ശ്രമമെന്ന് പോസ്റ്ററില്‍ ആരോപണം. കേരള യൂത്ത് ആര്‍ നോട്ട് യുവര്‍ എനിമീസ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ചോരയില്‍ കുതിര്‍ന്ന രാഷ്ട്രീയം വേണ്ടെന്നും മദ്യവും മയക്കുമരുന്നും നല്‍കി യുവാക്കളെ വഴിതെറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും പോസ്റ്റര്‍.

പോസ്റ്ററുകളില്‍ മാവോയിസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. മാവോയിസം കേരളത്തെ ബാധിക്കുന്ന ക്യാന്‍സര്‍ എന്നും പോസ്റ്ററില്‍ ആക്ഷേപം. പോസ്റ്ററുകള്‍ ആരാണ് പതിച്ചിപ്പിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

‘ആദ്യം ചോദിച്ചത് അവരാണ്, അതുകൊണ്ട്’… ഇടുക്കിയിൽ ഡിഎംകെ പിന്തുണ സിപിഎമ്മിനോ കോണ്‍ഗ്രസിനോ? തീരുമാനമായി

Aswathi Kottiyoor

ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ

Aswathi Kottiyoor

വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ, വൈദ്യുതി മന്ത്രിക്കും ചിലത് പറയാനുണ്ട്

Aswathi Kottiyoor
WordPress Image Lightbox