24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ട്രോ​ളിം​ഗ് നി​രോ​ധ​നം: പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാകര
Kerala

ട്രോ​ളിം​ഗ് നി​രോ​ധ​നം: പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചാകര

ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ച​തോ​ടെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ത്സ​വ ല​ഹ​രി. പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി​യ​താ​ണ് തീ​ര​ത്ത് ആ​വേ​ശം വി​ത​ച്ച​ത്. അ​മ്പ​ല​പ്പു​ഴ അ​യ്യ​ൻ​കോ​യി​ക്ക​ൽ, പു​ന്ന​പ്ര ഫി​ഷ്‌​ലാ​ൻ​ഡ്, ഗ​ലീ​ലി​യ, തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ന്ത​ക്ക​ട​വു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ഏ​റെ​നാ​ളാ​യി മ​ണ്ണെ​ണ്ണ വാ​ങ്ങാ​ൻ പോ​ലും വ​ക കി​ട്ടാ​തി​രു​ന്ന പ​ല വ​ള്ള​ങ്ങ​ൾ​ക്കും ന​ഷ്ട​മി​ല്ലാ​ത്ത രീ​തി​യി​ൽ മ​ത്സ്യം ല​ഭി​ച്ചു തു​ട​ങ്ങി. ചൂ​ട​നും കൊ​ഴു​വ​യും ചെ​റി​യ അ​യ​ല​യും നാ​ര​ൻ ചെ​മ്മീ​നു​മാ​ണ് ല​ഭി​ക്കു​ന്ന​തി​ല​ധി​ക​വും. വി​ല​ക്കൂ​ടു​ത​ലു​ള്ള പൂ​വാ​ല​ൻ ചെ​മ്മീ​നും പ​ല വ​ള്ള​ങ്ങ​ൾ​ക്കും ല​ഭി​ച്ചു. ഇ​തി​ന് കി​ലോ​യ്ക്ക് 190 രൂ​പ വി​ല ല​ഭി​ച്ചു.

കൊ​ഴു​വ​യ്ക്കും ചൂ​ട​നും 20 മു​ത​ൽ 30 വ​രെ​യാ​യി​രു​ന്നു വി​ല. ചെ​റി​യ അ​യ​ല​യ്ക്ക് 110 മു​ത​ൽ 120 രൂ​പ​വ​രെ ല​ഭി​ച്ചു. പ​ല വ​ള്ള​ങ്ങ​ളി​ലും ഒ​ന്നു മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വ​രെ മീ​ൻ ല​ഭി​ച്ച​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​ണ് പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ​യ്ക്കു വ​ക​യേ​കി​യ​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ല തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. 50 ദി​വ​സ​മാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം. അ​ടു​ത്ത മാ​സം 30 അ​ർ​ധ​രാ​ത്രി​യോ​ടെ നി​രോ​ധ​നം പി​ൻ​വ​ലി​ക്കും. ഇ​ക്കാ​ല​യ​ള​വി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ത്സ്യ​ങ്ങ​ൾ​ക്കു ന​ല്ല വി​ല ല​ഭി​ക്കാ​റു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ല്ല മ​ത്സ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തും ഈ ​സ​മ​യ​ത്താ​ണ്.

Related posts

മാ​ങ്ങ​യ്ക്കു പി​ന്നാ​ലെ മാ​വി​ല​യിലും കു​റ്റ്യാ​ട്ടൂ​ർ പെ​രു​മ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍; പോളിംഗ് ഏജന്റുമാര്‍ രണ്ട് ദിവസത്തിനകം പരിശോധന നടത്തണം, സാമൂഹിക അകലവും മാസ്‌കും ഉറപ്പാക്കാന്‍ പൊലീസ്

Aswathi Kottiyoor

ഒാണക്കാലം: കൊള്ളലാഭമെടുത്ത് അന്തസ്സംസ്ഥാന സ്വകാര്യ ബസുകൾ

Aswathi Kottiyoor
WordPress Image Lightbox