24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍; പോളിംഗ് ഏജന്റുമാര്‍ രണ്ട് ദിവസത്തിനകം പരിശോധന നടത്തണം, സാമൂഹിക അകലവും മാസ്‌കും ഉറപ്പാക്കാന്‍ പൊലീസ്
Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍; പോളിംഗ് ഏജന്റുമാര്‍ രണ്ട് ദിവസത്തിനകം പരിശോധന നടത്തണം, സാമൂഹിക അകലവും മാസ്‌കും ഉറപ്പാക്കാന്‍ പൊലീസ്

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. മാസ്‌ക് – സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സെക്‌ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്‌ച ക്വീറന്റീന്‍ തുടരാനും തീരുമാനമായിട്ടുണ്ട്.

കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും രണ്ട് ദിവസത്തിനകം കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കി ആകും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അടുത്ത ഒരാഴ്‌ച കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാ കളക്‌ടര്‍ ഡോ നവ്‌ജ്യോത് ഖോസ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും കളക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും രണ്ട് ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുളളവര്‍ എത്രയും പെട്ടെന്ന് പരിശോധനയ്‌ക്ക് വിധേയരകാണമെന്നും കളക്‌ടര്‍ നിര്‍ദേശിച്ചു.

Related posts

കോവിഡ് പ്രിക്കോഷൻ ഡോസിന് 6 ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

Aswathi Kottiyoor

ക്ഷീരസംഘം ഭാരവാഹിയാകാൻ 120 ദിവസം 90 ലിറ്റർ പാൽ നൽകണം: മന്ത്രി വാസവൻ

Aswathi Kottiyoor
WordPress Image Lightbox