• Home
  • Iritty
  • ബ​ഫ​ർ സോ​ൺ: ഇരിട്ടിയിൽ ഇന്ന് സർവകക്ഷി യോഗം
Iritty

ബ​ഫ​ർ സോ​ൺ: ഇരിട്ടിയിൽ ഇന്ന് സർവകക്ഷി യോഗം

ഇ​രിട്ടി: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ചു​റ്റി​ലും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കു​റ​യാ​ത്ത ബ​ഫ​ർ സോ​ൺ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ലാ​ണ് യോ​ഗം. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ടും കാ​ർ​ണാ​ട​ക​ത്തി​ലെ ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ക. ഈ ​വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യും മ​റ്റു​മു​ള്ള പ്ര​വ​ർ​ത്ത​ന കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, മ​ത സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ, ക​ർ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം.

ഇ​രി​ട്ടി, പേ​രാ​വൂ​ർ മേ​ഖ​ല​യി​ലെ കൃ​ഷി​ക്കാ​രും വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളും വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണു​ള്ള​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ടെ​ലി​ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും പ​ങ്കു​വ​യ്ക്കു​ക​യും പ്ര​ദേ​ശി​ക​മാ​യി​ട്ടു​ള്ള യോ​ഗ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നും അ​തി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ മു​ന്നി​ൽ ആ​ശ​ങ്ക​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പൊ​തു​ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള രൂ​പ​രേ​ഖ ഉ​ണ്ടാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​തെ​ന്നും ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

കോൺഗ്രസ് പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

കൊ​ട്ടി​യൂ​ർ: ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​ക്കെ​തി​രെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടി​യൂ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ബ​ഫ​ർ സോ​ൺ സി​റോ പോ​യി​ന്‍റാ​യി പ്ര​ഖ്യാ​പി​ക്കു​ക, കേ​ര​ള, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക, ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണ​വും സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തു​ൾ​പ്പെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. ധ​ർ​ണ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പേ​രാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ല​റ​ത്ത്, പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ, കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, തോ​മ​സ് വ​ർ​ഗീ​സ്, ലി​സി ജോ​സ​ഫ്, സ​ന്തോ​ഷ് മ​ണ്ണാ​ർ​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്ന വി​ശ്വ പെ​ട്ട് പേ​രാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ണ്ട​പ്പു​നം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ​ഫ​ർസോ​ൺ സീ​റോ പോ​യി​ന്‍റാ​യി
പ്ര​ഖ്യാ​പി​ക്ക​ണം

കേ​ള​കം: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക്ക് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി സീ​റോ ബ​ഫ​ർ​സോ​ൺ ആ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സെ​ക്കു​ല​ര്‍ ഡെ​മോ​ക്രാ​റ്റി​ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ള്ളി​ക്ക​മാ​ലി​ല്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പു​ന്ന​ത്ത​റ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കേ​ര​ളം സു​പ്രീം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യെ എ​തി​ർ​ക്ക​ണ​മെ​ന്നും സെ​ക്കു​ല​ർ ഡ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ചാ​ക്കോ​ച്ച​ൻ വെ​ട്ടി​ക്ക​ൽ, മാ​ത്യു കു​ഴി​പ്പ​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ഇരിട്ടി മേഖലയിലെ തുടർച്ചയായ വാഹനാപകടങ്ങൾ – കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്

Aswathi Kottiyoor

ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള 9-ാമത് ഇരിട്ടി പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………

Aswathi Kottiyoor
WordPress Image Lightbox