30 C
Iritty, IN
October 2, 2024
  • Home
  • kannur
  • ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി
kannur

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ലെപ്രസി യൂണിറ്റും ചേർന്ന്‌ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു.
ആരോഗ്യവകുപ്പിലെ 40ഓളം ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. തുടർന്നുള്ള ഘട്ടങ്ങളിൽ അങ്കണവാടി വർക്കർമാർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്കും പരിശീലനം നൽകും. ജൂൺ 15നകം അങ്കണവാടിതല ബോധവൽക്കരണം പൂർത്തിയാക്കും. ഇത്തരത്തിൽ ജില്ലയെ കുഷ്ഠരോഗ മുക്തമാക്കുകയാണ് ലക്ഷ്യം. പള്ളിക്കുന്നിലെ ജില്ലാ ടി ബി സെന്ററിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ എം പ്രീത അധ്യക്ഷയായി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ആൻഡ്‌ ലെപ്രസി ഓഫീസർ വി പി രാജേഷ്, ഡോ. ബി സന്തോഷ്, ഡോ. ജി അശ്വിൻ, പി ദിവ്യ, പി എം ആർ കുഞ്ഞിമായിൻ എന്നിവർ പങ്കെടുത്തു.

Related posts

പി.​ ജ​യ​രാ​ജ​നെ സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു: കെ.​ സു​ധാ​ക​ര​ൻ

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ള്‍ ചേ​രു​ന്ന​തി​നു​ള്ള ഗ്രൗ​ണ്ടു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി

Aswathi Kottiyoor

ഇന്ത്യൻ ലൈബറി കോൺഗ്രസ്‌: അനുബന്ധ സെമിനാർ 18 മുതൽ

Aswathi Kottiyoor
WordPress Image Lightbox