27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വേളാങ്കണിക്കു തീർത്ഥയാത്ര പോയ അഞ്ചുപേർ യാത്ര ചെയ്ത വാഹനം മേട്ടുപ്പാളയത്ത് അപകടത്തിൽ, പുല്‍പ്പള്ളി സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
Kerala

വേളാങ്കണിക്കു തീർത്ഥയാത്ര പോയ അഞ്ചുപേർ യാത്ര ചെയ്ത വാഹനം മേട്ടുപ്പാളയത്ത് അപകടത്തിൽ, പുല്‍പ്പള്ളി സ്വദേശി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

മേട്ടുപ്പാളയം: കൂനൂര്‍ – ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കാണികുളത്ത് വീട്ടില്‍ ജോസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ജോസ് (65) സംഭവസ്ഥലത്തു വച്ചു മരിച്ചു. അപകടത്തിൽപെട്ട മറ്റുള്ളവരെ മേട്ടുപ്പാളയം ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് യാത്ര ചെയ്തവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം നടന്നതെന്ന് മേട്ടുപ്പാളയം പോലീസ് അറിയിച്ചു. മരിച്ച ജോസിന്റെ മകന്‍ യോബേഷ് (35), യോബേഷിന്റെ മകള്‍ അനാമിക (അമ്മു – 9), ജോസിന്റെ സുഹൃത്തുക്കളായ തോമസ് (68), ജോര്‍ജ്ജ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തോമസിന് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Related posts

അ​ഞ്ച​ലി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു

Aswathi Kottiyoor

ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor

ദുര്‍ബല വിഭാഗക്കാര്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ സിഎസ്സി-വോഡഫോണ്‍ സഹകരണം

Aswathi Kottiyoor
WordPress Image Lightbox