25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 36 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ കൂ​ടി
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 36 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ കൂ​ടി

ക​ണ്ണൂ​ർ: ഉ​ത്ത​ര​മ​ല​ബാ​റി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നെ​ടും​തൂ​ണാ​യ ക​ണ്ണൂ​ർ സ​ർ​വ​ക​ലാശാ​ല​യ്ക്ക് കൂ​ടു​ത​ൽ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. വി​വി​ധ കാ​മ്പ​സു​ക​ളി​ലെ 19 വ​കു​പ്പു​ക​ളി​ലാ​യി 36 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളാ​ണ് പു​തു​താ​യി സൃ​ഷ്ടി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യും 31 എ​ണ്ണം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യു​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​നമെന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ പറഞ്ഞു.
സ്ഥി​രം അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്നം സ​ർ​വ​ക​ലാ​ശാ​ല നി​ര​ന്ത​രം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ഫ​ലം ക​ണ്ടി​രി​ക്കു​ന്ന​ത്.
ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മേ​ഖ​ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ട്ട് കാ​മ്പ​സു​ക​ളി​ലാ​യി 29 പ​ഠ​നവ​കു​പ്പു​ക​ളും വി​വി​ധ സെ​ന്‍റ​റു​ക​ളും നി​ല​വി​ലു​ണ്ട്.

Related posts

മികവിന്റെ ഉയരങ്ങളിലേക്ക്‌

Aswathi Kottiyoor

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox