27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ ശ​ല്യം: നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യം-​ഇ​ൻ​ഫാം
kannur

വ​ന്യ​മൃ​ഗ ശ​ല്യം: നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യം-​ഇ​ൻ​ഫാം

ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രേ പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ർ​ഷ​ക​ർ മു​റ​വി​ളി കൂ​ട്ടി​യി​ട്ടും കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് ക​ടു​ത്ത ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ. ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ തു​ട​ങ്ങി​യ​തു​കൊ​ണ്ടാ​ണ് ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.-​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ത‌​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്ക​റി​യ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​തോ​മ​സ് ചെ​രു​വി​ൽ, ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി, സ​ണ്ണി തു​ണ്ട​ത്തി​ൽ, ജോ​സ് തോ​ണി​ക്ക​ൽ, സു​രേ​ഷ് ഓ​ട​പ്പ​ന്തി, ഷാ​ജി തെ​ക്കേ​ക്ക​ര, ടോ​മി ച​ക്കാ​ല​ക്ക​ൽ, ലാ​ലി​ച്ച​ൻ കു​ഴി​യാ​ത്ത്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡോ. ​ജോ​സ​ഫ് തോ​മ​സ്, സ​ണ്ണി പു​ല്ലു​വേ​ലി, ആ​ന്‍റ​ണി ജീ​ര​ക​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മദ്യപിച്ച്‌ ട്രെയിനിൽ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ പിടിയിൽ

Aswathi Kottiyoor

ആറുവരിപ്പാത നിർമാണം അതിവേഗം

Aswathi Kottiyoor

ആറളം ഫാം കുട്ടികളെ വരവേൽക്കാൻ ഹൈടെക്‌ സ്‌കൂളുകൾ

WordPress Image Lightbox