റബറിന് അത്യാവശ്യം വിലയുണ്ട്.നല്ല കറകിട്ടുന്ന സമയവുമാണ്.എന്നാല്‍ റബര്‍വില വർധന പ്രയോജനപ്പെടുത്താന്‍ കര്‍ഷകന് കഴിയുന്നില്ല.പ്ളാസ്റ്റിക് മുതല്‍ പശയ്ക്കും സ്റ്റാപ്ളര്‍ പിന്നിനും കുമിള്‍രോഗ നാശിനിക്കും വരെ വില കൂടി.പശയ്ക്കും പ്ളാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നത് മാസങ്ങള്‍ക്കുള്ളിലാണ്.
ഒരു ഹെക്ടറില്‍ 300-400 മരങ്ങള്‍ വരെയുണ്ടാവും.30 കിലോ പശയും 12 കിലോ പ്ളാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെല്‍റ്റും വേണമെന്നാണ് ഏകദേശ കണക്ക്. ശരാശരി ഒരു മരത്തിന് ഇപ്പോള്‍ കുറഞ്ഞത് 30 രൂപ ചെലവാകും. ഭൂരിഭാഗം തോട്ടങ്ങളിലും റെയിന്‍ ഗാര്‍ഡിംഗ് നടന്നിട്ടില്ല.വേനൽ കടുക്കുന്നതോടെ ടാപ്പിംഗ് ഉപേക്ഷിക്കുന്ന കർഷകർക്ക് ഇപ്പോൾ മഴയായാലും ടാപ്പിംഗ് തുടരാനാവാത്ത സ്ഥിതിയാണുള്ളത്.
വിലക്കയറ്റം ഇങ്ങനെ
ചില്ലിനും ടാപ്പിംഗ് കത്തിക്കും 20 ശതമാനം വരെ വിലക്കയറ്റം.
25 കിലോയുടെ ഒരു കുറ്റി പശയ്ക്ക് മുന്‍പ് 1125 രൂപ ഇപ്പോള്‍ 1480 രൂപ.
17രൂപയുണ്ടായിരുന്ന ഒരു സെറ്റ് ചില്ലിന് ഇപ്പോള്‍ 23രൂപ.
മറയിടാനുള്ള പ്ളാസ്റ്റിക്ക് കിലോയ്ക്ക് വില 180രൂപ.