37 C
Iritty, IN
April 17, 2024
  • Home
  • kannur
  • ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് ജി​ല്ല​യാ​യി ക​ണ്ണൂ​ർ
kannur

ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് ജി​ല്ല​യാ​യി ക​ണ്ണൂ​ർ

ക​ണ്ണൂ​ർ: നാ​ലു വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ൽ ഡി​ജി​റ്റ​ൽ റീ​സ​ർ​വെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ൽ സ​മ്പൂ​ർ​ണ ഇ- ​ഓ​ഫീ​സ് ന​ട​പ്പാ​ക്കി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ക​ള​ക്‌​ട​റേ​റ്റി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്തെ 1666 വി​ല്ലേ​ജു​ക​ളി​ലെ 911 വി​ല്ലേ​ജു​ക​ളി​ലാ​ണ് റീ​സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​തി​ൽ 89 വി​ല്ലേ​ജു​ക​ളി​ലാ​ണ് ഇ​ല​ക്‌​ട്രോ​ണി​ക് ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ഡി​ജി​റ്റ​ൽ റീ​സ​ർ​വെ ന​ട​ത്താ​ൻ സാ​ധി​ച്ച​ത്. 27 വി​ല്ലേ​ജു​ക​ളി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു. ഈ 116 ​വി​ല്ലേ​ജു​ക​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ ശേ​ഷി​ച്ച 1550 വി​ല്ലേ​ജു​ക​ളി​ലും നാ​ലു വ​ർ​ഷം കൊ​ണ്ട് ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണം-​മ​ന്ത്രി പ​റ​ഞ്ഞു.
ഡി​ജി​റ്റ​ൽ റീ​സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ റെ​ലി​സ്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ പേ​ൾ, സ​ർ​വേ വ​കു​പ്പി​ന്‍റെ ഇ-​മാ​പ്സ് എ​ന്നീ സോ​ഫ്റ്റ്‌​വെ​റു​ക​ൾ കൂ​ടി​ച്ചേ​ർ​ന്നു​ള്ള സം​യോ​ജി​ത പോ​ർ​ട്ട​ലി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഇ​തോ​ടെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ന​ട​ത്താ​നാ​കും. അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​വ​ശം വ​ച്ച​വ​രി​ൽ​നി​ന്നു അ​വ തി​രി​ച്ചു​പി​ടി​ച്ച് ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലാ​കും ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ക​ള​ക്‌​ട​റേ​റ്റ്, റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, റ​വ​ന്യൂ വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന സ്പെ​ഷ​ൽ ഓ​ഫീ​സു​ക​ള​ട​ക്കം മു​ഴു​വ​നാ​യി ഇ-​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ഭൂ​രേ​ഖ​ക​ൾ​ക്കാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട

ഫെ​ബ്രു​വ​രി​യി​ലാ​ണ് ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്പൂ​ർ​ണ ഇ-​ഓ​ഫീ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ജി​ല്ല​യി​ൽ ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ- ​ഓ​ഫീ​സി​ലു​ടെ ത​പാ​ൽ, ഫ​യ​ൽ സൃ​ഷ്ടി​ക്ക​ൽ, ഫ​യ​ൽ പ്രോ​സ​സിം​ഗ്, ഫ​യ​ലി​ൽ​നി​ന്ന് ഓ​ർ​ഡ​റു​ക​ൾ ന​ൽ​ക​ൽ എ​ന്നി​വ​യി​ൽ തു​ട​ങ്ങി ഫ​യ​ൽ നീ​ക്ക​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​വും ഇ-​ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​കും. പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ, ഫ​യ​ൽ സ്റ്റാ​റ്റ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​നാ​യാ​സം ഇ-​ഓ​ഫീ​സി​ന്‍റെ വെ​ബ്പോ​ർ​ട്ട​ൽ മു​ഖേ​ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ക​ള​ക്‌​ട​റേ​റ്റു​ക​ളി​ൽ ഇ-​ഓ​ഫീ​സ് വ്യാ​പി​പ്പി​ച്ച​ത് ക​ണ്ണൂ​രി​ലാ​ണ്. ഭൂ​നി​കു​തി അ​ട​യ്ക്കാ​നു​ള്ള മൊ​ബൈ​ൽ ആ​പ്പ്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഇ-​സ​ർ​വീ​സ​സ് പോ​ർ​ട്ട​ൽ തു​ട​ങ്ങി​യ​വ​യാ​ണ് സേ​വ​ന​ങ്ങ​ൾ.
ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ഭൂ​രേ​ഖ​ക​ൾ​ക്കാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട ബു​ദ്ധി​മു​ട്ട് ഇ​തി​ലൂ​ടെ കു​റ​യ്ക്കാ​നും ആ​വ​ശ്യ​ങ്ങ​ൾ സാ​ധി​ക്കാ​നും ക​ഴി​യും.

Related posts

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 350 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……..

Aswathi Kottiyoor
WordPress Image Lightbox