24.3 C
Iritty, IN
June 26, 2024
  • Home
  • Kerala
  • വിഷരഹിത വിഷുവിന്‌ 1000 പച്ചക്കറിവിപണി: കോടിയേരി ബാലകൃഷ്‌ണൻ
Kerala

വിഷരഹിത വിഷുവിന്‌ 1000 പച്ചക്കറിവിപണി: കോടിയേരി ബാലകൃഷ്‌ണൻ

വിഷുവിന്‌ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ ആയിരത്തിലധികം വിപണി ഒരുക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന വിഷരഹിത പച്ചക്കറി ക്യാമ്പയിന്റെ ഭാഗമായാണിത്‌. എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും വിപണിയുണ്ടാകും. സിപിഐ എം, സഹകരണ ബാങ്കുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്‌മകൾ, വനിതാ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പച്ചക്കറി ഉൽപ്പാദനം. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ വിപണനം.

ക്യാമ്പയിനിൽ അണിനിരന്നവരെ കോടിയേരി അഭിവാദ്യം ചെയ്‌തു. കർഷകർക്ക്‌ തുടർച്ചയായി വിപണിയൊരുക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Related posts

കാക്കിയിട്ടവരുടെ ക്രൂരത; കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.*

Aswathi Kottiyoor

കോവിഡിനെ നേരിടുന്നതിൽ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് തിങ്കളാഴ്ച 4.30 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

Aswathi Kottiyoor
WordPress Image Lightbox