28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • ‘എന്റെ കേരളം’ സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി
kannur

‘എന്റെ കേരളം’ സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി

‘എന്റെ കേരളം’ മെഗാ എക്‌സിബിഷനിൽ സേവനങ്ങൾക്ക്‌ സ്റ്റാളുകൾ ഒരുക്കി വിവിധ വകുപ്പുകൾ. ഒട്ടേറെ പേരാണ്‌ ദിവസവും ഈ സ്റ്റാളുകൾ പ്രയോജനപ്പെടുത്തുന്നത്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കോളേജ് വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും തൊഴിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി തൊഴിൽ സജ്ജരാക്കാൻ നാല്‌ ശാഖകളിൽ സേവനം നൽകുന്നു. ഐടി – ഐടിഇഎസ്, ബാങ്കിങ്, മീഡിയ, പവർ, ഭാഷാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് എല്ലാ വിവരങ്ങളും നൽകുന്നുണ്ട്‌. കൗൺസലിങ്, റിക്രൂട്ട്‌മെന്റ് പോർട്ടലിൽ രജിസ്‌ട്രേഷൻ തുടങ്ങിയവയും നടത്തുന്നു. പതിനാലിലധികം നൂതന മേഖലകളിൽ നൂറിലധികം സമകാലിക കോഴ്സുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ രോഗനിർണയ ലബോറട്ടറിയിൽ സൗജന്യമായി കുടിവെള്ള സാമ്പിൾ പരിശോധിക്കുന്നു. കോളിഫോം ബാക്ടീരിയ, ടോട്ടൽ ഹാർഡ്‌നസ്, ക്ലോറൈഡ്‌സ്, ആൽക്കലിനിറ്റി, വെള്ളത്തിന്റെ പിഎച്ച് എന്നിവയാണ് പരിശോധിക്കുന്നത്. ഈ പരിശോധനയ്‌ക്ക്‌ ലാബുകളിൽ 2500 രൂപ ഫീസുണ്ട്‌. ദിവസം 35 സാമ്പിളുകൾ പരിശോധയ്‌ക്ക്‌ ലഭിക്കുന്നു.
ഐടി മിഷന്റെ അക്ഷയ കേന്ദ്രത്തിൽ തിരക്കേറി. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ, പാസ്‌പോർട്ട്, പാൻ കാർഡ്, വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇവിടെ ലഭിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത അക്ഷയ സംരംഭകരാണ് ഇതിന്‌ നേതൃത്വം നൽകുന്നത്. പുതിയ സിം കാർഡ്, എംഎൻപി പോർട്ടിങ്, എഫ്ടിടിഎച്ച്, മൊബൈൽ റീചാർജ്, സിം ഡ്യൂപ്ലിക്കേഷൻ എന്നീ സേവനങ്ങൾ ബിഎസ്എൻഎൽ സ്റ്റാളിൽ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഇൻവെസ്റ്റേഴ്‌സ് ഡെസ്‌കിൽ നൂറിലലധികം പുതിയ സംരംഭകർ രജിസ്‌റ്റർ ചെയ്തു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളെ പരിചയപ്പെടുത്തുക, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ, മറ്റ് സേവനങ്ങൾ എന്നിവ വിവിധ വകുപ്പുകളിൽനിന്നും ലഭിക്കുന്നതിന് സഹായിക്കുക തുടങ്ങിയ പത്ത്‌ സേവനങ്ങളാണ് ഈ സ്റ്റാളിൽ ലഭിക്കുക.

Related posts

പി​ൻ​വാ​തി​ൽ നി​യ​മ​ന​വും സ്ഥി​ര​പ്പെ​ടു​ത്ത​ലും യു​വ​ത​ല​മു​റ​യോ​ട് ചെ​യ്യു​ന്ന അ​നീ​തി: കെ​സി​വൈ​എം

Aswathi Kottiyoor

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ക്ലാ​സ് തു​ട​ങ്ങി​യി​ട്ടും പാ​ഠ​പു​സ്ത​കം എ​ത്തി​യി​ല്ല

Aswathi Kottiyoor

ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox