25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി
kannur

ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: വ്യ​ത്യ​സ്ത ഭാ​ഷ​യും സം​സ്കാ​ര​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്നും ഇ​ത്ത​രം വൈ​വി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി “കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ദേ​ശീ​യ ഭാ​ഷ​യെ​ന്ന നി​ല​യി​ൽ ഹി​ന്ദി​യെ അം​ഗീ​ക​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ൽ വ്യ​ത്യ​സ്ത ഭാ​ഷ​ക​ൾ​ക്ക് അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ക​യെ​ന്ന​ത് സം​ഘ്പ​രി​വാ​ർ അ​ജ​ൻ​ഡ​യാ​ണ്. ഭാ​ഷ​യെ ത​ക​ർ​ത്താ​ൽ രാ​ജ്യ​ത്തെ വൈ​വി​ധ്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി ഏ​ക​ശി​ലാ​രൂ​പ​ത്തി​ലേ​ക്കു മാ​റ്റാ​മെ​ന്നും അ​വ​ർ ക​രു​തു​ന്നു. ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. പ്രാ​ദേ​ശി​ക ജ​ന​ത​യു​ടെ ജീ​വി​ത​ത്തെ​യും സം​സ്കാ​ര​ത്തെ​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഈ ​നീ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല വി​ക​സ​ന​കാ​ര്യ​ങ്ങ​ൾ​ക്കും കേ​ന്ദ്രം പി​ന്തു​ണ ന​ൽ​കു​ന്നി​ല്ല. കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കും വേ​ണ്ട​ത്ര പി​ന്തു​ണ ന​ൽ​കു​ന്നി​ല്ല. കേ​ര​ള​ത്തി​നു ല​ഭി​ക്കേ​ണ്ട പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും കേ​ന്ദ്രം അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.
സം​സ്ഥാ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന ക​രാ​റു​ക​ളി​ൽ പോ​ലും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ്വീ​ക​രി​ക്കാ​ത്ത സ്ഥി​തി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്. റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ​വ​രെ കേ​ര​ള​ത്തി​ന് അ​വ​ഗ​ണ​ന നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

സൂ​ര്യാ​ത​പം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ……………

Aswathi Kottiyoor

എൻഐഎ റെയ്ഡ് :- കേരളത്തിൽ നാളെ പോപ്പുലർഫ്രണ്ട് ഹർത്താൽ

Aswathi Kottiyoor

ജലാഞ്ജലി -നീരുവ് പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നാളെ നടക്കും

Aswathi Kottiyoor
WordPress Image Lightbox