25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്കൂ​ളു​ക​ളി​ൽ ഇ​നി വെ​ള്ള​വും പ​രി​ശോ​ധി​ക്കാം
kannur

സ്കൂ​ളു​ക​ളി​ൽ ഇ​നി വെ​ള്ള​വും പ​രി​ശോ​ധി​ക്കാം

ക​ണ്ണൂ​ർ: സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ ര​സ​ത​ന്ത്ര ലാ​ബി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജ​ല​പ​രി​ശോ​ധ​നാ ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ എ​ട്ടു ലാ​ബു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.
ബ്ലോ​ക്ക് ത​ല​ത്തി​ല്‍ 11 ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​ര്‍, മ​ട്ട​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും ലാ​ബ് സ്ഥാ​പി​ക്കും. ലാ​ബു​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ ചെ​ല​വി​ലോ സൗ​ജ​ന്യ​മാ​യോ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പെ​ട്ടെ​ന്നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും മ​ന​സി​ലാ​ക്കാ​മെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്ത​ണം.
13 സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ട​ന്‍
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല പ​രി​ശോ​ധ​നാ ലാ​ബ് ഉ​ട​ന്‍ തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​രോ ബ്ലോ​ക്കി​ലും ഒ​രു ലാ​ബ് എ​ന്ന രീ​തി​യി​ലാ​ണ് തു​ട​ങ്ങു​ന്ന​ത്. 25 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ച്ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ച്ചു​ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ആ​ദ്യ​വ​ര്‍​ഷം പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണ​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കും. തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍ ഇ​തി​നാ​യു​ള്ള ഫ​ണ്ട് സ്വ​രൂ​പി​ക്ക​ണം. പ്ല​സ്ടു സ​യ​ന്‍​സ് ബാ​ച്ചി​ലാ​ണ് ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ജി​എ​ച്ച്എ​സ് മ​ണ​ത്ത​ണ, ജി​എ​ച്ച്എ​സ് പ​ടി​യൂ​ര്‍, ഐ​എം​എ​ന്‍​എ​സ്ജി​എ​ച്ച്എ​സ് മ​യ്യി​ല്‍, ജി​വി​എ​ച്ച്എ​സ്എ​സ് ക​തി​രൂ​ര്‍, ജി​എ​ച്ച്എ​സ് ചി​റ്റാ​രി​പ്പ​റ​മ്പ്, ജി​എ​ച്ച്എ​സ് ചാ​ല,
ജി​എ​ച്ച്എ​സ് വ​ള​പ​ട്ട​ണം, ഇ​എം​എ​സ്ജി​എ​ച്ച്എ​സ്എ​സ് പാ​പ്പി​നി​ശേ​രി, ജി​ബി​എ​ച്ച്എ​സ്എ​സ് മാ​ടാ​യി, എ​വി​എ​സ്ജി​വി​എ​ച്ച്എ​സ്എ​സ് ക​രി​വെ​ള്ളൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് കു​റു​മാ​ത്തൂ​ര്‍, ജി​എ​ച്ച്എ​സ്എ​സ് ക​ണി​യ​ന്‍​ചാ​ല്‍, ജി​എ​ച്ച്എ​സ്എ​സ് എ​ട​യ​ന്നൂ​ര്‍ എ​ന്നീ 13 സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബ് തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യി. മൂ​ന്നു മാ​സ​ത്തി​ന​കം മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ച്ചു പ​രി​ശീ​ല​നം ന​ല്‍​കും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തോ​ടെ ജ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Related posts

ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………….

Aswathi Kottiyoor

ധ​​​ർ​​​മ​​​ടം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു മ​​​ഹ​​​റൂ​​​ഫ് പി​​​ണ​​​റാ​​​യി രം​​​ഗ​​​ത്ത്

Aswathi Kottiyoor

കണ്ണൂരിൽനിന്ന് അബുദാബി, ദോഹ സർവീസുകളുമായി ഇൻഡിഗോ

WordPress Image Lightbox