27.7 C
Iritty, IN
April 17, 2024
  • Home
  • kannur
  • ആരോഗ്യ വകുപ്പിൽ നി​യ​മ​ന​മി​ല്ലാ​തെ 170 ഓ​ളം ത​സ്തി​ക​ക​ൾ
kannur

ആരോഗ്യ വകുപ്പിൽ നി​യ​മ​ന​മി​ല്ലാ​തെ 170 ഓ​ളം ത​സ്തി​ക​ക​ൾ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ​കു​പ്പി​ലെ ഭ​ര​ണ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്ക് നി​ര​വ​ധി തെ​ളി​വു​ക​ൾ പു​റ​ത്ത്. വ​കു​പ്പി​ലെ സ്ഥാ​ന​ക്ക​യ​റ്റം, അ​ച്ച​ട​ക്ക ന​ട​പ​ടി, സീ​നി​യോ​റി​റ്റി പ​ട്ടി​ക, അ​വ​ധി​ക്ര​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ വ​ലി​യ വീ​ഴ്ച​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജോ​ലി കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ത്ത​താ​ണ് വീ​ഴ്ച​ക​ള്‍​ക്കു കാ​ര​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പൂ​ർ​ണ​മാ​യും ശ​രി​വ​യ്ക്കു​ന്ന​താ​ണ് വ​സ്തു​ത​ക​ൾ.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ഒ​ന്നു ക​ഴി​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ പോ​ലും വ​കു​പ്പി​ൽ സ്ഥി​രം ഡ​യ​റ​ക്‌​ട​റെ നി​യ​മിച്ചി​രു​ന്നി​ല്ല. ഇ​തു​കൂ​ടാ​തെ 170 ഓ​ളം ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​മോ സ്ഥാ​ന​ക്ക​യ​റ്റ​മോ ന​ട​ത്താ​തെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 2021 ഏ​പ്രി​ലി​ൽ ഡോ. ​ആ​ർ.​എ​ൽ. സ​രി​ത ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ സ്ഥാ​നം ഒ​ഴി​ഞ്ഞ​ശേ​ഷം പ​ക​രം ആ​രേ​യും നി​യോ​ഗി​ച്ചി​ട്ടി​ല്ല. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ​ക്കാ​ണ് നി​ല​വി​ൽ ഡി​എ​ച്ച്എ​സി​ന്‍റെ ചു​മ​ത​ല.

2021 ഫെ​ബ്രു​വ​രി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ 2027 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തി​ൽ 1200 ത​സ്തി​ക​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​ടെ കീ​ഴി​ലും 527 എ​ണ്ണം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റു​ടെ കീ​ഴി​ലും 300 ത​സ്തി​ക​ക​ൾ ആ​യു​ഷ് വ​കു​പ്പി​നു കീ​ഴി​ലും സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​തി​നു​പു​റ​മെ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് 33 ത​സ്തി​ക​ക​ളും പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 17 ത​സ്തി

ക​ക​ളും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്കാ​യി അ​ഞ്ച് ത​സ്തി​ക​ക​ളും സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

നി​ല​വി​ല​വി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കേ​ഡ​റി​ൽ ര​ണ്ട് അ​ഡീ​ഷ​ണ​ൽ ഡ​യ​റ്ക​ട​ർ​മാ​രു​ടെ​യും ആ​റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ​മാ​രു​ടെ​യും ഏ​ഴ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക​ട്ർ​മാ​രു​ടെ​യു​മ​ട​ക്കം 16 ത​സ്ക​തി​ക​ക​ളാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ജ​ന​റ​ൽ കേ​ഡ​റി​ൽ അ​ഞ്ച് സി​വി​ൽ സ​ർ​ജ​ൻ​മാ​രു​ടെ​യും 45 അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻമാ​രു​ടെ​യു​മ​ട​ക്കം 58 ക​സേ​ര​ക​ളും ശൂ​ന്യം. ഇ​തോ​ടെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട വ​കു​പ്പു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.

സ്പെ​ഷാ​ലി​റ്റി കേ​ഡ​റി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ജ​ന​റ​ൽ മെ​ഡി​സി​നി​ൽ 21 ഉം ​ജ​ന​റ​ൽ സ​ർ​ജ​റി​യി​ൽ 22 ഉം ​ഗൈ​ന​ക്കോ​ള​ജി​യി​ൽ ആ​റും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ൽ എ​ട്ടും ഉ​ൾ​പ്പെ​ടെ 92 ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വ​ർ​ഷാ​വ​ർ​ഷം പൊ​തു സ്ഥ​ലം​മാ​റ്റം ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്‌​ട​ർ​മാ​ർ​ക്ക് 2021 വ​ർ​ഷ​ത്തെ പൊ​തു സ്ഥ​ലം​മാ​റ്റം പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കേ​ണ്ട ഈ ​പ്ര​ക്രി​യ​യു​ടെ ക​ര​ട് പ​ട്ടി​ക പോ​ലും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 2022 ജ​നു​വ​രി​യി​ലാ​ണ്. അ​തു​ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​മാ​യി​ട്ടും അ​ന്തി​മ​പ​ട്ടി​ക ഇ​നി​യു​മാ​യി​ല്ല.

ഡി​എ​ച്ച്എ​സ് ഓ​ഫീ​സി​ൽ ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഡോ​ക്ട​ർ​മാ​രു​ടെ പ്രൊ​ബേ​ഷ​ൻ പാ​സാ​ക്ക​ൽ, സ​ർ​വീ​സ് റ​ഗു​ല​റൈ​സേ​ഷ​ൻ, പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കും കാ​ല​താ​മ​സം വ​രു​ത്തു​ന്നു. സ​മ​യ​ബ​ന്ധി​ത പ്ര​മോ​ഷ​ൻ ന​ട​ക്കാ​ത്ത ഒ​രേ​യൊ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ആ​രോ​ഗ്യ​വ​കു​പ്പ് ഡോ​ക്‌​ട​ർ​മാ​രാ​ണ്.

ഇ​തു​മൂ​ലം നി​ര​വ​ധി ത​സ്തി​ക​ക​ളാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ, ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് മു​ത​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ വ​രെ​യു​ള്ള ഡോ​ക്‌​ട​ർ​മാ​രു​ടെ 170 ഓ​ളം ത​സ്തി​ക​ക​ളാ​ണ്. മാ​ന​വ​വി​ഭ​വ​ശേ​ഷി വ​ള​രെ കു​റ​വാ​യ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി ചെ​റു​ത​ല്ല. പ​ല​ത​വ​ണ ഈ ​കാ​ര്യ​ങ്ങ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഉ​ന്ന​യി​ച്ചി​ട്ടും ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ കെ​ജി​എം​ഒ​എ യും ​ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്

Related posts

പച്ചക്കറികൾക്കും തീവില

Aswathi Kottiyoor

സ്ത്രീ​ധ​നം: സ്‌​കൂ​ള്‍​ത​ല ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

Aswathi Kottiyoor

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox