• Home
  • Peravoor
  • കൊട്ടംചുരം മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ച് ‘ഹരിത ഉറൂസ്’
Peravoor

കൊട്ടംചുരം മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ച് ‘ഹരിത ഉറൂസ്’


പേരാവൂർ:കൊട്ടംചുരം മഖാം ഉറൂസ് പഞ്ചായത്തിന്റെ ഹരിത ചട്ടം പാലിച്ച് ഹരിത ഉറൂസായി വെള്ളി,ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ജുമാ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സൈതലവി ഉസ്താദ് കൊട്ടംചുരം നേതൃത്വം നൽകും.പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും.

രാത്രി 7.30ന് ഉമൈർ ദാരിമി വെള്ളായിക്കോടിന്റെ മതപ്രഭാഷണം.ശനിയാഴ്ച ഉച്ചക്ക് 2.30ന് ദിഖർ ദുആ മജ്‌ലിസ് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും.തുടർന്ന് പി.പി.ഉമർ മുസ്ലിയാരുടെ പ്രഭാഷണം,അന്നദാനം.

ഉറൂസ് പരിസരത്തോ മഖാമിലോനിരോധിത പ്ലാസിക്ക് ഉത്പന്നങ്ങൾ അനുവദനീയമല്ലെന്നും വിശ്വാസികൾ സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.പത്രസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം,ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്,കൺവീനർ സാദിഖ് വാണിയക്കണ്ടി,കൊട്ടംചുരം ഖത്തീബ് അസ്ലം ഫൈസി,ആലിക്കുട്ടി കരിങ്കപ്പാറ എന്നിവർ സംബന്ധിച്ചു.

Related posts

പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു

Aswathi Kottiyoor

വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..

Aswathi Kottiyoor

തുണ്ടിയില്‍ എസ്എച്ച് കോണ്‍വന്റിന്റെ നേതൃത്വത്തില്‍ ഓക്‌സീമീറ്ററുകള്‍ നല്‍കി………..

Aswathi Kottiyoor
WordPress Image Lightbox