25.3 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു
Peravoor

പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു

പേരാവൂർ: പേരാവൂർ ഏരിയാ പ്രവാസി ഫാമിലി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇ സേവനങ്ങൾ ആരംഭിക്കുന്നു.സൊസൈറ്റിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മുപ്പതോളം ഇ സേവനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 27ന്11 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ സൊസൈറ്റി ഓഫീസിൽ നിർവ്വഹിക്കും.സൊസൈറ്റി പ്രസിഡന്റ് പി.വി.വേലായുധൻ അധ്യക്ഷത വഹിക്കും.സഹകരണ സംഘം ഉദ്യോഗസ്ഥർ,സൊസൈറ്റി ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിക്കും.

ജനന,മരണ,വരുമാന,ജാതി,കൈവശാവകാശം തുടങ്ങിയ സർട്ടിഫിക്കറ്റുകൾ,എൻട്രൻസ് എക്‌സാം അപേക്ഷകൾ,റേഷൻ കാർഡ്,പി.എസ്.സി രജിസ്‌ട്രേഷൻ തുടങ്ങി മുപ്പതിലധികം ഇ സേവനങ്ങൾ സൊസൈറ്റി ഓഫീസിൽ ലഭ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് പി.വി.വേലായുധൻ,വൈസ്.പ്രസിഡന്റ് എം.സിമി,ഡയറക്ടർമാരായ പി.വി.പ്രേമരാജൻ,പി.അസ്സു,സെക്രട്ടറി സി.പി.ബാബു എന്നിവർ സംബന്ധിച്ചു.

Related posts

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ നാദ വിസ്മയം തീർത്ത് മട്ടന്നൂരും സംഘവും

Aswathi Kottiyoor

വോട്ടെണ്ണൽ: മണ്ഡലങ്ങളിലെ അന്തിമ ഫലം.

WordPress Image Lightbox