24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..
Peravoor

വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..

പേരാവൂർ : വാതിൽപ്പടിയിൽ സേവനം ലഭ്യമാക്കുന്ന വൈദ്യുതി ബോർഡ് പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ.

കോളയാട്,കാക്കയങ്ങാട്,കണ്ണൂർ,ബർണശ്ശേരി, മയ്യിൽ, കരിവെള്ളൂർ, കുഞ്ഞിമംഗലം, ഇരിക്കൂർ, , , തലശ്ശേരി നോർത്ത്, പിണറായി, കോടിയേരി, പെരളശ്ശേരി സെക്ഷനുകളിലാണിത്.

പുതിയ കണക്ഷൻ, ഫെയ്‌സ് മാറ്റം, താരിഫിനെക്കുറിച്ചുള്ള പരാതി തുടങ്ങി വൈദ്യുതി ബോർഡിൽനിന്ന് ലഭിക്കേണ്ട സേവനത്തിന് ഉപഭോക്താവ് ഓഫീസിൽ പോകേണ്ടെന്നതാണ് ഈ പദ്ധതിയുടെ മെച്ചം.

പകരം 1912 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. തിരുവനന്തപുരത്ത് ബോർഡിന്റെ കസ്റ്റമർ കെയർ സെന്ററിൽ നിന്ന് ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലേക്ക് വിവരം നൽകും. സെക്ഷൻ ഓഫീസിൽനിന്ന് ഉപഭോക്താവിനെ വിളിച്ച് ആവശ്യമുള്ള സേവനങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കും. വേണ്ട രേഖകൾ നിർദേശിക്കും.

ഇവ തയ്യാറായി കഴിഞ്ഞാൽ സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാരൻ, വേണ്ടുന്ന സേവനത്തിന്റെ അപേക്ഷാഫോമുമായി നേരിട്ടെത്തി പൂരിപ്പിച്ചുവാങ്ങി രേഖകളും കൈപ്പറ്റി കൊണ്ടുപോകും.

തുടർന്ന് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Related posts

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ

𝓐𝓷𝓾 𝓴 𝓳

പേരാവൂർ കൃപാ ഭവനിലെ 350 ഓളം അശരണർക്ക് സഹായഹസ്തവുമായി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമ്മാർ.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox