25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെ-റെ​യി​ൽ പ​ദ്ധ​തി; ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം- കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി
kannur

കെ-റെ​യി​ൽ പ​ദ്ധ​തി; ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം- കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി

കേ​ര​ള​ത്തി​ലെ വി​ക​സ​ന​ക്കു​തി​പ്പി​ന് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കെ ​റെ​യി​ൽ പ​ദ്ധ​തി​യെ​പ്പ​റ്റി​യു​ള്ള ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി.
ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രെ ക​യ്യേ​റ്റം ചെ​യ്യു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നേ​രി​ട്ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ന്തു​ലി​ത വി​ക​സ​ന​ത്തി​ലൂ​ന്നി​യ വി​ക​സ​ന ന​യ​മാ​ണ് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തെന്നും ​കെ-​റെ​യി​ൽ പോ​ലു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്തു പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും കെ​സി​വൈ​എം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ന്ദ്ര​മ​ന്ത്രാ​ല​യം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, വി​ദ​ഗ്ധ ഉ​പ​ദേ​ശ​ക​ർ കെ -​റെ​യി​ൽ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​മ്പോ​ൾ അ​വ​യ്ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ പ​ദ്ധ​തി​ക്കു​വേ​ണ്ടി ക​ല്ലി​ടീ​ൽ പോ​ലു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ത്തി​വ​യ്ക്ക​ണം. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യേ​ൽ തൊ​ട്ടി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ സി.​ജെ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ജോ നി​ല​ക്ക​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാതെ പരിയാരം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

Aswathi Kottiyoor

അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

Aswathi Kottiyoor

കൊവിഡ് വ്യാപനം: കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ജാഗ്രതാ

Aswathi Kottiyoor
WordPress Image Lightbox