38.4 C
Iritty, IN
February 29, 2024
  • Home
  • kannur
  • പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാതെ പരിയാരം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി
kannur

പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാതെ പരിയാരം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി

പ​രി​യാ​രം ഗ​വ. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ത്ത​തി​നാ​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ രം​ഗ​ത്ത്. ആ​ശു​പ​ത്രി​യെ കോ​വി​ഡ് സെ​ക്ക​ന്‍ഡ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​ക്കി​യെ​ങ്കി​ലും ഒ​രു രോ​ഗി​യെ​പ്പോ​ലും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. 14.45 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​താ​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20 നാ​ണ് മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​രോ​ഗ്യ​ര​ക്ഷ, ഗ​ര്‍​ഭി​ണി പ​രി​ച​ര​ണം, പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക​ള്‍, ശി​ശു പ​രി​ച​ര​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ​ന്ന​തോ​ടെ ആ​ശു​പ​ത്രി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സെ​ക്ക​ന്‍ഡ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ്റാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി, ക്ലി​നി​ക്ക​ല്‍ പ​ഠ​ന​ത്തി​ന് പോ​ലും പോ​സ്റ്റിം​ഗ് ല​ഭി​ക്കാ​ത്ത​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.
എം​എ​ല്‍​എ, ക​ള​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. സെ​ക്ക​ന്‍റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ്റാ​ക്കി​യെ​ന്ന ഉ​ത്ത​ര​വ് വ​ന്ന​തി​നാ​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ ക​ഴി​യാ​താ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.

Related posts

ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

Aswathi Kottiyoor

പോ​ലീ​സ് സേ​ന​യി​ലേ​ക്ക് പി​എ​സ്‌​സി നി​യ​മ​ന​മാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor

ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം

Aswathi Kottiyoor
WordPress Image Lightbox