25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം
kannur

കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണം

ഇ​രി​ട്ടി: മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ മു​ട​ങ്ങി​ക്കി​ട​ക്കുന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ. ​യൂ​സ​ഫി​നെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വുവ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വൈ​ഷ​മ്യ​ങ്ങ​ൾ എം​എ​ൽ എ ​വി​ശ​ദീ​ക​രി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഡീ​സ​ൽ ചെ​ല​വ് വ​ഹി​ക്കാ​ൻ ത​യാ​റാ​യാ​ൽ അ​വ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണെ​ന്ന് ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​ത്തി​വ​ച്ച സ​ർ​വീ​സു​ക​ൾ നി​രു​പാ​ധി​കം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും പു​തി​യ സ​ർ​വീ​സു​ക​ൾ മാ​ത്രം ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന​താ​യി​രി​ക്കും പ്രാ​യോ​ഗി​ക​മെ​ന്നും എം​എ​ൽ​എ പറഞ്ഞു.

Related posts

വി​മാ​ന​ത്താ​വ​ളം: ന​ഷ്ട​പ​രി​ഹാ​രം കാ​ത്ത് ഭൂ​വു​ട​മ​ക​ള്‍

Aswathi Kottiyoor

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജി​ല്ല​യി​ൽ സ​ർ​വേ സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

മെഗാ ലോക് അദാലത്ത്! 941 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി; 11.43 കോ​ടി ന​ഷ്ട​പ​രി​ഹാ​രം

Aswathi Kottiyoor
WordPress Image Lightbox