30.2 C
Iritty, IN
October 18, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷൻ ഓഫീസ് ആരംഭിക്കണം – താലൂക്ക് വികസന സമിതി
Iritty

ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷൻ ഓഫീസ് ആരംഭിക്കണം – താലൂക്ക് വികസന സമിതി

ഇരിട്ടി: ഇരിട്ടിയിൽ പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലശ്ശേരി – വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായിഇടിച്ചിറക്കിയ ഇരിട്ടി കുന്നിൽ മഴക്കാലത്ത് ഉണ്ടാകാനിടയുള്ള മണ്ണിടിച്ചിൽ തടയാൻ നടപടി വേണമെന്ന ആവശ്യവും ടൗണിലെ സീബ്രാലൈനുകളുടെ
അശാസ്ത്രീയത പരിഹരിക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.
ഇരിട്ടി പൊതുമരാമത്ത് സെക്ഷൻ സബ്ഡിവിഷനായി ഉയർത്തിയാൽ മാത്രമേ വികസന പ്രവർത്തനം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന വിലയിരുത്തലിലാണ് താലൂക്ക് വികസന സമിതി യോഗം ഇരിട്ടിയിൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്ന ഏകകണ്ഠേന തീരുമാനത്തിൽ എത്തിയത്. ഇക്കാര്യം പ്രമേയത്തിലൂടെ സർക്കാരിനെ അറിയിക്കാനാണ് യോഗ തീരുമാനം.
വിളക്കോട് പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള ഒരേക്കർ ഭൂമിയിൽ നിന്ന് ഭാവി വികസനം കണ്ട് ബാക്കിയുള്ള സ്ഥലം സിവിൽ സപ്ലൈസ് വകുപ്പിൻറെ ഗോഡൗൺ സ്ഥാപിക്കുന്നതിന് അനുവദിച്ചു നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇരിട്ടി പാലത്തിനു സമീപം കെഎസ്ടിപി ചെത്തി ഇറക്കിയ ഇരട്ടിക്കുന്ന് ഇടിയുന്നത് തടയുന്നതിന് ഉചിതമായ പ്രതിരോധമാർഗം സ്വീകരിക്കണമെന്നും, ഇരിട്ടി ടൗണിലെ സീബ്രാലൈനുകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ വേലായുധൻ ആവശ്യപ്പെട്ടു.
കൊട്ടാരം ഭൂമിയിലെ പട്ടയപ്രശ്നം, കളരിക്കാട് നാല് സെൻറ് ഭൂമിയിലെ പ്രശ്നവും പരിഹരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ. പി. രാജേഷും പറഞ്ഞു. നിർദിഷ്ട കരിക്കോട്ടക്കരി വില്ലേജ് ഓഫീസിലെ പ്രതിസന്ധി പരിഹരിക്കണമെന്നും റീസർവ്വേ നടത്തിയതുമായി ബന്ധപ്പെട്ട് അയ്യങ്കുന്ന് പഞ്ചായത്തിലെ ചില പ്രദേശങ്ങൾ മാറ്റി എന്നു പറഞ്ഞുള്ള റവന്യു അധികൃതരുടെ നിലപാടിൽ വ്യക്തത വരുത്തണമെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു.
26 റോഡുകളുടെ അറ്റകുറ്റ പ്രവർത്തിക്ക് മൂന്നുകോടി രൂപയുടെ ടി എസ് ലഭിച്ചതായും പ്രവർത്തി ഉടൻ നടത്തുന്നതിന്
നടപടി സ്വീകരിക്കുമെന്നും മരാമത്ത് എ ജി കെ പി പ്രദീപൻ മറുപടി മറുപടി നൽകി. നടപടിക്രമങ്ങൾ വേഗത്തിലാക്കി മഴയ്ക്ക് മുൻപ് റോഡ് പണി യാഥാർത്ഥ്യമാക്കണം എന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
വനാതിർത്തിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ലാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഉൾപ്പെടെ വന്യമൃഗശല്യമെന്നും കൃഷി നടത്താൻ കർഷകർക്ക് സാധിക്കാത്ത അവസ്ഥയാണെന്നും കാട്ടുപന്നിയെ കർഷകർക്ക് നേരിട്ട് വെടിവച്ചുകൊല്ലുനുള്ള അനുമതി ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി ആവശ്യപ്പെട്ടു. പഴശ്ശി ജലസംഭരണിയുടെ ഉൾപ്പെടെ മണൽ
സർക്കാർ സംവിധാനത്തിലൂടെ നിയമവിധേയമായി നീക്കം ചെയ്യുന്നതിനും ലേലം ചെയ്ത് വിൽപ്പന നടത്തുന്നതിനും നടപടി ഉണ്ടാകണമെന്ന് മാത്തുക്കുട്ടി പന്തപ്ലാക്കൽ ആവശ്യപ്പെട്ടു. ഇരിട്ടി പുതിയ പാലത്തിൻ്റെ നടപ്പാതയിലെ ടൈലുകൾ ഇളകി പോയതായും ഗുണനിലവാര ഇല്ലാത്ത പ്രവൃത്തിയാണെന്നും ഇതിന് പരിഹാര നടപടിയുണ്ടാകണമെന്നും ഇബ്രാഹിം മുണ്ടേരി ആവശ്യപ്പെട്ടു. ഇരിട്ടി കെഎസ്ആർടിസി സബ് ഡിപ്പോ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിച്ച്
യാഥാർത്ഥ്യമാക്കണമെന്ന് ജയ്സൺ ജീരകശ്ശേരി ആവശ്യപ്പെട്ടു.
കൊട്ടിയൂർ റേഞ്ചിൽ കാട്ടുപന്നികളെ വെടി വയ്ക്കുന്നതിന് 22 പേർക്ക് തോക്ക് ലൈസൻസ് നൽകിയതായും ഇതുവരെ 14 പന്നികളെ വെടിവെച്ച് കൊന്നതായും ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ മറുപടി നൽകി. ഇരിട്ടി പട്ടണത്തിലെ ഓവുചാൽ നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് കെ എസ് ടി പി നടപടിയെടുക്കണമെന്ന് ഇരിട്ടി നഗരസഭ അധ്യക്ഷൻ കെ. ശ്രീലത ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തിയായ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് അടിയന്തരമായി പ്രവർത്തന സജ്ജമാക്കുന്നതിന് നടപടി വേണമെന്ന് സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ ആവശ്യമുന്നയിച്ചു. ഇരിട്ടി മിനി സ്റ്റേഷൻ നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ കെ. മുഹമ്മദലി ചോദ്യമുന്നയിച്ചു. താലൂക്ക് ആശുപത്രിയിലെ ജലലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പായം ബാബുരാജ് പറഞ്ഞു.
ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസി. പി. പി. വേണുഗോപാലൻ, മുഴക്കുന്ന് പഞ്ചാ.പ്രസി. ടി. ബിന്ദു, തില്ലങ്കേരി പഞ്ചാ.പ്രസി. പി. ശ്രീമതി, ഡെപ്യൂട്ടി തഹസിൽദാർ എ. വി. പത്മാവതി, അഡീഷണൽ തഹസിൽദാർ ലേഖ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പി. പി. രവീന്ദ്രൻ, വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

സൗജന്യമായി വീട്ടുകൊടുത്ത സ്ഥലം പോലും ഏറ്റെടുക്കുന്നില്ലെന്ന് പരാതി

Aswathi Kottiyoor

ഇരിട്ടിയിലെ മോഷണം തെളിവെടുപ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox